ലില്ലെയെ തരിപ്പണമാക്കി, പിഎസ്ജി ക്വാർട്ടറിൽ!
കോപ്പ ഡി ഫ്രാൻസിൽ നടന്ന പ്രീ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ പിഎസ്ജിക്ക് മിന്നും വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ലില്ലെയെ പരാജയപ്പെടുത്തിയത്.പിഎസ്ജിക്ക് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു മൗറോ ഇകാർഡിയാണ് നേടിയത്. ഇതോടെ കോപ്പ ഡി ഫ്രാൻസിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചു.
📸🔢 @KMbappe #PSGLOSC pic.twitter.com/TNHLEdlziP
— Paris Saint-Germain (@PSG_inside) March 17, 2021
മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ മൗറോ ഇകാർഡിയാണ് പിഎസ്ജിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്.പിന്നീട് 41-ആം മിനുട്ടിൽ കിലിയൻ എംബാപ്പെ ഗോൾ കണ്ടെത്തി. പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ഗോൾ നേടിയത്.78-ആം മിനുട്ടിൽ ഒരു ഗോൾ മടക്കാൻ ലില്ലെക്ക് അവസരം ലഭിച്ചിരുന്നു.എന്നാൽ ലില്ലെക്ക് ലഭിച്ച പെനാൽറ്റി യുസുഫ് പാഴാക്കുകയായിരുന്നു.90-ആം മിനുട്ടിൽ കിലിയൻ എംബാപ്പെ ഒരു ഗോൾ കൂടി നേടിയതോടെ ലില്ലെയുടെ പതനം പൂർണ്ണമായി. അതേസമയം ഇന്നലത്തെ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചു കൊണ്ട് കെയ്‌ലർ നവാസ് കയ്യടി നേടി.
⌛️ C'est terminé au Parc ! (3-0)
— Paris Saint-Germain (@PSG_inside) March 17, 2021
La victoire et la qualification pour les Quarts ! #PSGLOSC
🔴🔵 #ICICESTPARIS pic.twitter.com/FQVl4UFPa8