ലില്ലെക്കെതിരെ കളിക്കുമോ?നെയ്മറുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ട് പിഎസ്ജി!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ കളത്തിലേക്കുള്ള തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്കെതിരെയുള്ള മത്സരത്തിൽ താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും താരത്തിന് കളിക്കാൻ സാധിക്കാതെയിരിക്കുകയായിരുന്നു.നെയ്മർ ഇല്ലാതെയിറങ്ങിയ നാന്റെസിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജി അട്ടിമറി തോൽവിയേറ്റുവാങ്ങുകയും ചെയ്തിരുന്നു. ആ തോൽവിയുടെ ക്ഷീണം മറക്കാൻ ഇന്ന് പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. മിന്നും ഫോമിൽ കളിക്കുന്ന ലില്ലെയാണ് പിഎസ്ജിയുടെ എതിരാളികൾ.കോപ്പ ഡി ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിലാണ് ലില്ലെയെ പിഎസ്ജി നേരിടുന്നത്. എന്നാൽ ഈ മത്സരവും നെയ്മർ ആരാധകർക്ക് നിരാശയാണ് സമ്മാനിക്കുക.

എന്തെന്നാൽ ഇന്നലെ നെയ്മറുടെ പുതിയ മെഡിക്കൽ റിപ്പോർട്ട്‌ പിഎസ്ജി പുറത്ത് വിട്ടിരുന്നു. നെയ്മറെ ഈ മത്സരത്തിലും ലഭ്യമാവില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട്‌ ചൂണ്ടികാണിക്കുന്നത്.വ്യക്തിഗത പരിശീലനത്തിന് പുറമേ നെയ്മർ സ്‌ക്വാഡിനൊപ്പവും പരിശീലനം നടത്തുന്നുണ്ട് എന്നും എന്നാൽ കളിക്കാൻ സജ്ജനല്ല എന്നുമാണ് മെഡിക്കൽ റിപ്പോർട്ട്‌ പ്രതിപാദിക്കുന്നത്.അതേസമയം യുവാൻ ബെർണാട്ട്, പാബ്ലോ സറാബിയ എന്നിവരും മത്സരത്തിന് ലഭ്യമാവില്ല എന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *