ലാലിഗയിലേക്കല്ല, പ്രീമിയർ ലീഗിലേക്ക് പോകൂ: PSG സൂപ്പർ താരത്തോട് മുൻ താരം!
ഈ സീസണിൽ വലിയ മികവ് ഒന്നും അവകാശപ്പെടാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. പതിവുപോലെ ചാമ്പ്യൻസ് ലീഗിൽ നിന്നും അവർ നേരത്തെ പുറത്തായിരുന്നു. മാത്രമല്ല സമീപകാലത്ത് അവരുടെ പ്രകടനം വളരെയധികം മോശമായി കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തിൽ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് കടുത്ത എതിർപ്പുമുണ്ട്.
ദീർഘകാലമൊന്നും എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരില്ല എന്നുള്ളത് വ്യക്തമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഈ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല.ഇപ്പോഴിതാ മുൻ ചെൽസി താരമായ ഫ്ലോറെന്റ് മലൂഡ എംബപ്പേക്ക് ഉപദേശം നൽകിയിട്ടുണ്ട്. അതായത് റയൽ മാഡ്രിഡിനെ നിരസിച്ചുകൊണ്ട് ചെൽസിയിലേക്ക് പോവാനാണ് ഇദ്ദേഹം എംബപ്പേയോട് വന്നിട്ടുള്ളത്.മലൂഡയുടെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé should ignore Real Madrid interest and join Chelsea, insists Florent Malouda https://t.co/crOnqdOXF0 #chelsea #dailymail
— WhatsNew2Day (@whatsn2day) April 14, 2023
“എംബപ്പേയെ എത്തിക്കാൻ വേണ്ടി ഞാൻ ഒരുപാട് കാലമായി ക്യാമ്പയിൻ നടത്തുന്നു.അത് ഇതുവരെ ഫലം കണ്ടിട്ടില്ല.പക്ഷേ ഞാൻ അത് തുടരുക തന്നെ ചെയ്യും.അദ്ദേഹം പ്രീമിയർ ലീഗിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. ലോകത്തെ ഏറ്റവും കോമ്പറ്റീറ്റീവ് ആയ ലീഗ് പ്രീമിയർ ലീഗ് ആണ്.എംബപ്പേക്ക് എന്താണോ വേണ്ടത് അത് നൽകാൻ കഴിയുന്ന ഒരുപാട് ടീമുകൾ ഒന്നും തന്നെ ഇവിടെയില്ല. പക്ഷേ ചെൽസിക്ക് എംബപ്പേയെ കേന്ദ്രമാക്കിക്കൊണ്ട് ഒരു മികച്ച ടീം പടുത്തുയർത്താൻ സാധിക്കും.അദ്ദേഹം ഒരു ലീഡറാണ്. ഒരു ലീഡർഷിപ്പ് റോളാണ് അദ്ദേഹം അന്വേഷിച്ച് നടക്കുന്നത്.ചെൽസിക്ക് നൽകാൻ സാധിക്കും “ഫ്ലോറെന്റ് പറഞ്ഞു.
2007 മുതൽ 2013 വരെ ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫ്ലോറെന്റ് മലൂഡ. അതേസമയം കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടില്ല.പിഎസ്ജിയോടൊപ്പം എനിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടേണ്ടതുണ്ട് എന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോൾ എംബപ്പേ പറഞ്ഞത്.