ലയണൽ മെസ്സി എത്തുമോ? കാണാമെന്ന് അൽ ഹിലാൽ പരിശീലകൻ!
ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള തീരുമാനം ലയണൽ മെസ്സി എടുത്ത് കഴിഞ്ഞിട്ടുണ്ട്.അടുത്ത സീസണൽ മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നത് മാത്രമാണ് ഇനി അറിയേണ്ടത്.മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ പരിശ്രമിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ബാഴ്സക്ക് സാധിച്ചില്ലെങ്കിൽ മെസ്സിക്ക് മറ്റ് ഓപ്ഷനുകൾ പരിഗണിക്കേണ്ടി വന്നേക്കും.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് ലയണൽ മെസ്സിയിൽ വലിയ താല്പര്യമുണ്ട്. മാത്രമല്ല 400 മില്യൻ യൂറോയുടെ ഒരു ഓഫർ മെസ്സിക്ക് നൽകിയിട്ടുമുണ്ട്. ഈ ഓഫർ സ്വീകരിച്ചുകൊണ്ട് മെസ്സി റൊണാൾഡോക്ക് പിന്നാലെ സൗദി അറേബ്യയിൽ എത്തുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.അൽ ഹിലാലിന്റെ പരിശീലകനായ റാമോൻ ഡയസിനോട് ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. നമുക്ക് നോക്കാം എന്നായിരുന്നു ഈ പരിശീലകൻ പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇപ്പോൾ ഞങ്ങൾ മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഞങ്ങൾക്ക് ഒരു ഫൈനൽ മത്സരം കളിക്കാനുണ്ട്. ആ ഫൈനലിനു ശേഷം മെസ്സിയുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം “ഇതാണ് അൽ ഹിലാൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Lionel Messi is said to have a £400 million contract proposal from Saudi Arabia 🤯
— GOAL News (@GoalNews) May 7, 2023
തീർച്ചയായും ലയണൽ മെസ്സിക്ക് വേണ്ടി ഈ സൗദി അറേബ്യൻ ക്ലബ്ബ് പരമാവധി ശ്രമങ്ങൾ നടത്തും എന്നുള്ള കാര്യത്തിൽ സംശയമില്ല. എന്നാൽ നിലവിൽ മെസ്സി സൗദിയിലേക്ക് വരാനുള്ള സാധ്യതകൾ കുറവാണ്. അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നതിനാൽ അതുവരെയെങ്കിലും യൂറോപ്പിൽ തന്നെ തുടരാനുള്ള ആലോചനയിലാണ് മെസ്സിയുള്ളത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ സംഭവിച്ചത് പോലെയുള്ള എന്തെങ്കിലും വഴിത്തിരിവുകൾ ഉണ്ടാവുമോ എന്നുള്ളതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.