ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുമിച്ച് ഇവിടെ കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു : തുറന്ന് പറഞ്ഞു സൗദി ഫുട്ബോൾ ഫെഡറേഷൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് സാധിച്ചിരുന്നു.ഇതിന് പിന്നാലെ ലയണൽ മെസ്സിയെ കൂടി എത്തിക്കാൻ സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമിക്കുന്നുണ്ട് എന്നുള്ള വാർത്തകൾ സജീവമായിരുന്നു. അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ക്ലബ്ബുകൾ മെസ്സിക്ക് വലിയ ഓഫറുകൾ നൽകി എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു.

എന്നാൽ ഇതിലെ സത്യാവസ്ഥ ഇപ്പോൾ സൗദി ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറിയായ ഇബ്രാഹിം അൽ ഖാസിം വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് നിലവിൽ ലയണൽ മെസ്സിക്ക് വേണ്ടി ഒന്നും തന്നെ നടക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ ഭാവിയിൽ മെസ്സിയെ കൂടി എത്തിച്ച് റൊണാൾഡോയെയും മെസ്സിയെയും ഒരുമിച്ച് ഇവിടെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടി ചേർത്തിട്ടുണ്ട്.സെക്രട്ടറിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിലവിൽ ലയണൽ മെസ്സി സൗദിയിലേക്ക് വരുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. അങ്ങനെയുണ്ടെങ്കിൽ ഞാൻ അത് മറച്ചുവെക്കുകയുമില്ല. പക്ഷേ സൗദി ഫെഡറേഷൻ എന്ന നിലയിൽ ഭാവിയിൽ അദ്ദേഹം ഇവിടെ കളിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ ഫെഡറേഷന്റെ ആശയം എന്നുള്ളത് എപ്പോഴും ഫുട്ബോൾ ഇംപ്രൂവ് ചെയ്യുക എന്നുള്ളതാണ്. തീർച്ചയായും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ലീഗിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ സത്യം എന്തെന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഒന്നും അറിയില്ല എന്നുള്ളതാണ് ” ഇതാണ് സെക്രട്ടറി പറഞ്ഞിട്ടുള്ളത്.

അതായത് നിലവിൽ മെസ്സി സൗദിയിലേക്ക് എത്താൻ സാധ്യതയില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവന്നത്. പക്ഷേ ഭാവിയിൽ മെസ്സിക്ക് വേണ്ടി സൗദി അറേബ്യൻ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *