ലയണൽ മെസ്സിയുടെ വരവ് ലീഗ് വണ്ണിന്റെ തലവര മാറ്റി: പ്രശംസിച്ച് മാഴ്സെ പ്രസിഡന്റ്‌

കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജിക്ക് ലഭിച്ചത്. ഇതോടുകൂടി പിഎസ്ജിയുടെ കരുത്ത് ഇരട്ടിയായി വർധിക്കുകയും ചെയ്തിരുന്നു. വലിയ സ്വാധീനമാണ് മെസ്സി ലീഗ് വണ്ണിലും പിഎസ്ജിയിലും ഉണ്ടാക്കിയിട്ടുള്ളത്. ഫ്രഞ്ച് ലീഗിനെ കൂടുതൽ പ്രചാരം ലഭിക്കാൻ മെസ്സിയുടെ വരവ് സഹായകരമായി എന്നുള്ള കാര്യത്തിൽ സംശയമില്ല.

ഇപ്പോഴിതാ പിഎസ്ജിയുടെ ചിരവൈരികളായ ഒളിമ്പിക് മാഴ്സെയുടെ പ്രസിഡന്റായ ലോങ്കോറിയ ലയണൽ മെസ്സിയെ പ്രശംസിച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന്റെ വരവ് ഫ്രഞ്ച് ലീഗിനെ എങ്ങനെ സ്വാധീനിച്ചു എന്നുള്ളതും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മറ്റുള്ളവരെ ലീഗ് വണ്ണിലേക്ക് കൂടുതൽ ആകർഷിക്കാൻ ലയണൽ മെസ്സിയുടെ സാന്നിധ്യം സഹായകരമാകുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലോങ്കോറിയയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും അദ്ദേഹം എല്ലാവരെയും ആകർഷിക്കുന്നു. ഇവിടെ കളക്ടീവായ ഒരു ഇൻട്രസ്റ്റ് ഉണ്ട്.അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.CVC ക്യാപ്പിറ്റലുമായി സ്ട്രാറ്റജിക് പാർട്ണർ ആവാൻ ഇത് സഹായിച്ചിരിക്കുന്നു.തീർച്ചയായും മെസ്സിയുടെ വരവ് ഇവിടെ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. ഫ്രഞ്ച് ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഡയമെൻഷൻ മാറ്റേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ് ” ഇതാണ് മാഴ്സെ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

തീർച്ചയായും ലയണൽ മെസ്സിയുടെ വരവ് സാമ്പത്തികപരമായും സ്പോർട്ടിങ്പരമായും ലീഗ് വണ്ണിനും പിഎസ്ജിക്കും ഗുണം ചെയ്തിട്ടുണ്ട്.ഈ സീസണിൽ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. 12 ഗോളുകളും 14 അസിസ്റ്റുകളും ഈ സീസണിൽ താരം നേടിക്കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *