ലയണൽ മെസ്സിക്ക് ഭീമൻ ഓഫറുമായി സൗദി ക്ലബ്ബ്, പക്ഷേ മെസ്സിയുടെ തീരുമാനം ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് വരുന്ന ജൂൺ മാസത്തിൽ അവസാനിക്കും. ഈ കരാർ ലയണൽ മെസ്സി പുതുക്കിയിട്ടില്ല എന്ന് മാത്രമല്ല അത് പുതുക്കാനുള്ള യാതൊരുവിധ താൽപര്യങ്ങളും മെസ്സി കാണിച്ചിട്ടുമില്ല. നിലവിൽ അദ്ദേഹം പാരീസ് വിടാൻ തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നത്.
നേരത്തെ തന്നെ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ രംഗത്ത് വന്ന ടീമുകളിൽ ഒന്നാണ് സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ.മെസ്സിയോടുള്ള ഇഷ്ടം അവർ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അൽ ഹിലാൽ മെസ്സിക്ക് ഒരു ഓഫർ നൽകി കഴിഞ്ഞിട്ടുണ്ട്.ഒരു വർഷത്തെ സാലറിയായി കൊണ്ട് 400 മില്യൺ യൂറോയാണ് ഇവർ മെസ്സിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിനു മുൻപ് ഇത്തരത്തിലുള്ള ഒരു ഓഫർ ഫുട്ബോൾ ഹിസ്റ്ററിയിൽ ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പക്ഷേ നിലവിലെ മെസ്സിയുടെ പദ്ധതികൾ എന്തൊക്കെയാണ് എന്നും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മെസ്സി നിലവിൽ യൂറോപ്പ് വിടാൻ ഉദ്ദേശിക്കുന്നില്ല.ചുരുങ്ങിയത് അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക വരെ എങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് മെസ്സിയുടെ ആഗ്രഹം.മാത്രമല്ല ലയണൽ മെസ്സി നിലവിൽ തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് പോവാനാണ് ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
🚨 Understand Al Hilal sent an official bid to Leo Messi: salary worth more than €400m/year.
— Fabrizio Romano (@FabrizioRomano) April 4, 2023
◉ Leo’s absolute priority: continue in Europe.
◉ Barcelona, waiting on FFP to send bid and open talks.
◉ PSG bid, not accepted at this stage as Messi wanted sporting guarantees. pic.twitter.com/FVTDGs4eQV
ബാഴ്സയുടെ പരിശീലകനായ സാവി നേരിട്ട് മെസ്സിയെ വിളിച്ചിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങൾ പരിഹരിക്കപ്പെട്ടാൽ എഫ്സി ബാഴ്സലോണ ഉടൻതന്നെ മെസ്സിക്ക് ഒരു ഓഫർ നൽകിയേക്കും.ആ ഓഫർ സ്വീകരിച്ചുകൊണ്ട് മെസ്സി ബാഴ്സയിൽ തിരിച്ചെത്താൻ തന്നെയാണ് സാധ്യത.അൽ ഹിലാലിന്റെ ഈ ഭീമൻ ഓഫർ മെസ്സി നിരസിച്ചേക്കും. അതേസമയം കരാർ പുതുക്കാൻ വേണ്ടിയുള്ള ഓഫർ പിഎസ്ജി മെസ്സിക്ക് നൽകിയിട്ടുണ്ട്.കഴിഞ്ഞ കരാറിലെ അതേ സാലറി തന്നെയാണ് അവർ വാഗ്ദാനം ചെയ്തിട്ടുള്ളത്.പക്ഷേ ലയണൽ മെസ്സി ഇത് പരിഗണിച്ചിട്ടില്ല.
ചുരുക്കത്തിൽ മെസ്സി ബാഴ്സയിലേക്ക് തിരികെ പോകാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ബാഴ്സയുടെ ഓഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മെസ്സിയുള്ളത്.