റെഡ് കാർഡുകൾ വാരിക്കൂട്ടി നെയ്മർ, കണക്കുകൾ!

ലില്ലിക്കെതിരെ നടന്ന കഴിഞ്ഞ പിഎസ്ജിയുടെ മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് റെഡ് കാർഡ് ലഭിച്ചത്.മത്സരത്തിന്റെ അവസാനത്തിൽ ലില്ലി താരം ടിയാഗോയുമായി കൊമ്പുകോർത്തതിനെ തുടർന്നാണ് നെയ്മർക്ക് റെഡ് ലഭിച്ചത്. അതിന് ശേഷം ഇരുവരും ടണലിൽ വെച്ച് തർക്കത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു. എന്നാൽ ദൈനംദിനം നെയ്മറുടെ പെരുമാറ്റത്തിലും മനോഭാവത്തിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് താരത്തിന്റെ റെഡ് കാർഡുകൾ. അതായത് പലപ്പോഴും പക്വതയില്ലാത്ത രൂപത്തിലാണ് നെയ്മർ കളിക്കളത്തിൽ പെരുമാറുന്നത്. അതിനാൽ തന്നെയാണ് നെയ്മർക്ക് പലപ്പോഴും റെഡ് കാർഡുകൾ ലഭിക്കുന്നതും വിവാദനായകനാവേണ്ടി വരുന്നതും.

ആകെ 11 തവണയാണ് നെയ്മർ റെഡ് കാർഡ് കണ്ടിട്ടുള്ളത്. ഇതിൽ തന്നെ അവസാനമായി കളിച്ച 14 ലീഗ് വൺ മത്സരങ്ങളിൽ മൂന്ന് തവണയാണ് നെയ്മർ റെഡ് കാർഡ് കണ്ടിട്ടുള്ളത്. നെയ്മർ കളത്തിൽ എത്രത്തോളം അശ്രദ്ധനാണ് എന്നുള്ളതിന്റെ തെളിവാണിത്.2020 ഫെബ്രുവരിക്ക് ശേഷമാണ് നെയ്മർ ഈ മൂന്ന് റെഡ് കാർഡുകൾ വഴങ്ങിയിട്ടുള്ളത്.പിഎസ്ജി ജേഴ്സിയിൽ മാഴ്സെക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർ ആദ്യമായി റെഡ് കാർഡ് വഴങ്ങിയത്.ലുകാസ് ഒകമ്പസുമായുള്ള പ്രശ്നത്തിന്റെ പേരിലായിരുന്നു അന്ന് നെയ്മർക്ക് റെഡ് ലഭിച്ചത്.

പിന്നീട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബോർഡെക്‌സിനെതിരെയുള്ള മത്സരത്തിൽ നെയ്മർക്ക് റെഡ് കാർഡ് ലഭിച്ചു.ഇതിന് സെപ്റ്റംബറിലും നെയ്മർ ഒരു റെഡ് കാർഡ് വഴങ്ങി. വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഒന്നായിരുന്നു അത്‌.മാഴ്സെ താരം ആൽവരോ ഗോൺസാലസുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് റെഡ് ലഭിച്ചത്. ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മർ ആരോപണമുയർത്തിയിരുന്നു.അതിന് ശേഷം ലില്ലിക്കെതിരെയുള്ള ഈ നിർണായകമത്സരത്തിലും നെയ്മർ റെഡ് വഴങ്ങുകയായിരുന്നു. ഏതായാലും താരത്തിന്റെ പ്രതിഭയുടെ കാര്യത്തിൽ ആർക്കും സംശയമില്ലെങ്കിലും താരത്തിന്റെ പെരുമാറ്റത്തിന്റെ കാര്യത്തിൽ പലർക്കും വിയോജിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *