റാമോസിന്റെ കാര്യത്തിൽ ഇത്രയും പ്രതീക്ഷിച്ചില്ല : ലിയനാർഡോ!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മറ്റു സൂപ്പർ താരങ്ങളോടൊപ്പം സെർജിയോ റാമോസും പിഎസ്ജിയിൽ എത്തിയത്. എന്ന സീസണിന്റെ പകുതി പിന്നിടുമ്പോൾ കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് റാമോസിന് കളിക്കാൻ സാധിച്ചത്. പരിക്ക് മൂലമായിരുന്നു താരത്തിന് ബാക്കിയുള്ള മത്സരങ്ങൾ ഒക്കെ തന്നെയും നഷ്ടമായത്.

എന്നാൽ റാമോസ് പരിക്ക് മൂലം ഇത്രയും കാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ള കാര്യം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നറിയിച്ചിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ.യൂറോപ് വൺ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ലിയനാർഡോയുടെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” നാലോ അഞ്ചോ മാസങ്ങൾ അദ്ദേഹമില്ലാതെ കളിക്കേണ്ടി വരുമെന്നുള്ളത് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് പരിക്കുകൾ ഉണ്ടായിരുന്നു എന്നുള്ള കാര്യം ഞങ്ങൾക്കറിയാമായിരുന്നു.അത് മാനേജ് ചെയ്യാൻ കഴിയുമെന്നായിരുന്നു ഞങ്ങൾ വിശ്വസിച്ചിരുന്നത്. പക്ഷേ ചില അമ്പരപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു എന്നുള്ളത് സത്യമാണ്.ഞങ്ങൾക്കപ്പോൾ ടെൻഷൻ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ വേണ്ടി ഞങ്ങൾ സാധ്യമായ രീതിയിൽ തയ്യാറെടുത്തു.അത്കൊണ്ട് തന്നെ ഇപ്പോൾ റാമോസ് യഥാർത്ഥ വഴിയിലാണ്.ഈ സീസണിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ” ലിയനാർഡോ പറഞ്ഞു.

കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു റാമോസ് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പിന്നീട് കഴിഞ്ഞ ഫിഗ്നിസിനെതിരെയുള്ള മത്സരത്തിലാണ് താരം കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *