റയൽ മാഡ്രിഡിലേക്ക് പോകുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് കിലിയൻ എംബപ്പേ!
പിഎസ്ജി ഈ സീസണിൽ വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് നിരവധി തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ അവർ പുറത്തേക്ക് പോയിരുന്നു. ക്ലബ്ബിന്റെ ഈ മോശം പ്രകടനത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് കടുത്ത അസംതൃപ്തിയുണ്ട്.
അതുകൊണ്ടുതന്നെ താരത്തെ റയൽ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വാർത്തകൾ പതിയെ ഉയർന്നുവന്നിരുന്നു. അതായത് പിഎസ്ജിയെ ഉപേക്ഷിച്ചുകൊണ്ട് എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോകും എന്നായിരുന്നു റൂമറുകൾ. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഇപ്പോൾ എംബപ്പേ സംസാരിച്ചിട്ടുണ്ട്. താനൊരു പാരീസിയൻ ആണെന്നും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കലാണ് തന്റെ ലക്ഷ്യമെന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🎙️| Kylian Mbappé: “The next step? Winning the Champions League, I think. I’ve already made a final, semi-final, quarter-final, round of 16… I did everything except win (smiles). All I’m missing is that. I hope it will be as soon as possible. Where? At PSG. I am Parisian and… pic.twitter.com/ZaldA8qdyA
— PSG Report (@PSG_Report) April 12, 2023
“യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്കൊപ്പം നേടുക എന്നുള്ളതാണ് എന്റെ അടുത്ത സ്റ്റെപ്പ്.ഞാൻ ഇതിനോടകം തന്നെ ഫൈനലും സെമിഫൈനലും ക്വാർട്ടറും പ്രീ ക്വാർട്ടറുമൊക്കെ കളിച്ചിട്ടുണ്ട്. ഞാനെല്ലാം ചെയ്തിട്ടുണ്ട്.പക്ഷേ കിരീടം നേടാൻ എനിക്ക് കഴിഞ്ഞിട്ടില്ല.അതാണ് എനിക്ക് വേണ്ടത്. ഞാനൊരു പാരീസിയനാണ്.എനിക്കിവിടെ കോൺട്രാക്ട് ഉണ്ട്. ഞാനിവിടെത്തന്നെ തുടരും ” ഇതാണ് എംബപ്പേ പുതിയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ എംബപ്പേക്ക് സാധിച്ചിട്ടില്ല. താരം പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.