റയലിലേക്ക് എത്തുന്ന കാര്യത്തിൽ എംബപ്പേ തന്നോട് ഉപദേശം തേടി : സ്ലാട്ടൻ
ഈ സീസണോട് കൂടിയാണ് സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക.ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ താരം ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ല. താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് റയലുള്ളത്.
അതേസമയം മുൻ പിഎസ്ജി താരവും നിലവിൽ എസി മിലാൻ താരവുമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.അതായത് പിഎസ്ജി വിടണോ എന്നുള്ള കാര്യത്തിൽ എംമ്പപ്പേ തന്റെ ഉപദേശം തേടി എന്നാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.പിഎസ്ജി വിട്ടു കൊണ്ട് റയലിലേക്ക് ചേക്കേറാൻ താൻ ഉപദേശിച്ചുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്ലാട്ടന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) January 23, 2022
” അദ്ദേഹം എവിടേക്ക് പോവും എന്നുള്ളതിന് ഉത്തരം നൽകാൻ കഴിയുക എംബപ്പേക്ക് മാത്രമാണ്.അത് അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ ആശ്രയിച്ചിരിക്കും.പക്ഷെ ഞാൻ പിഎസ്ജിയിൽ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തെ നില നിർത്താൻ ശ്രമിക്കും.തീർച്ചയായും പിഎസ്ജിക്ക് അദ്ദേഹത്തെ നിലനിർത്തണം.പക്ഷെ പല ക്ലബ്ബുകളും അദ്ദേഹത്തിൽ താൽപര്യം അറിയിച്ചിട്ടുണ്ട്.ഇതെക്കുറിച്ച് അദ്ദേഹം എന്നോട് ഉപദേശം തേടിയിരുന്നു,ഞാനാണ് നിന്റെ സ്ഥാനത്തെങ്കിൽ റയലിലേക്ക് പോവുമായിരുന്നു എന്നാണ് ഞാൻ എംബപ്പേയോട് പറഞ്ഞത്.ഞാൻ പലയിടത്തും കളിച്ചിട്ടുണ്ട്.നിങ്ങളുടെ ഹോമിൽ കളിക്കുന്നത് എളുപ്പമുള്ള കാര്യമാണ്.പക്ഷെ മറ്റൊരു സ്ഥലത്തേക്ക് പോവുന്നത് സാഹസികമായ പ്രവർത്തിയാണ്” സ്ലാട്ടൻ പറഞ്ഞു.