രണ്ടിലൊരാളെ തിരഞ്ഞെടുക്കുക, ഒരാളെ പുറത്തിരുത്തുക : മെസ്സി- നെയ്മർ വിഷയത്തിൽ മുൻ താരം.

കഴിഞ്ഞ ലീഗ് വൺ മത്സരത്തിൽ മെസ്സി-എംബപ്പേ കൂട്ടുകെട്ട് തിളങ്ങിയതോടുകൂടി വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് മറ്റൊരു സൂപ്പർതാരമായ നെയ്മർ ജൂനിയർക്കാണ്. അതായത് നെയ്മറെ ബെഞ്ചിൽ ഇരുത്തുന്നതാണ് ഇനി ഉചിതം എന്നുള്ള കാര്യം ഡാനിയൽ റിയോളോ വ്യക്തമാക്കിയിരുന്നു.ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റും കരസ്ഥമാക്കിയപ്പോൾ കിലിയൻ എംബപ്പേ രണ്ടു ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം മുൻ പോളിഷ് താരമായിരുന്ന ലുഡോവിച്ച് ഒബ്രാനിയാക്ക് പങ്കുവെച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവരിൽ ഒരു താരത്തെ ക്രിസ്റ്റോഫ് ഗാൾട്ടിയർ തിരഞ്ഞെടുത്തു കൊണ്ട് മറ്റേ താരത്തെ അദ്ദേഹം പുറത്തിരുത്തണം എന്നാണ് ലുഡോവിച്ച് പറഞ്ഞിട്ടുള്ളത്.അതിന്റെ ടെക്നിക്കൽ വശങ്ങളൊക്കെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ലുഡോവിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരം മുതൽ സിസ്റ്റത്തിൽ മാറ്റം വന്നിട്ടുണ്ട്.അതായത് മുന്നേറ്റം നിലയിൽ രണ്ടു താരങ്ങൾ മാത്രം കളിക്കുന്നതാണ് ഇപ്പോൾ പിഎസ്ജിക്ക് ഏറ്റവും ഉചിതം. കിലിയൻ എംബപ്പേ മുന്നേറ്റ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്.അദ്ദേഹം അവിടെ വേണം. കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സിയുടെ സ്ഥാനത്ത് നെയ്മർ ആയിരുന്നുവെങ്കിലും ഇതേ റിസൾട്ട് തന്നെ ലഭിക്കുമായിരുന്നു എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.3-5-2 എന്ന ഫോർമേഷനാണ് പിഎസ്ജിക്ക് ഏറ്റവും ഉചിതം. കാരണം മൂന്ന് താരങ്ങളെ മുന്നേറ്റ നിരയിൽ കളിപ്പിച്ചാൽ പ്രതിരോധം ദുർബലമാവും. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിൽ രണ്ടു താരങ്ങളെ മാത്രം കളിപ്പിക്കാൻ പരിശീലകൻ ശ്രദ്ധിക്കണം. നെയ്മർ ജൂനിയർ – ലയണൽ മെസ്സി എന്നിവരിൽ ഒരാളെ ഗാൾട്ടിയർ തിരഞ്ഞെടുത്തു കളിപ്പിക്കണം. എന്നിട്ട് മറ്റേ താരത്തെ അദ്ദേഹം ബെഞ്ചിൽ ഇരുത്തുകയും വേണം ” ഇതാണ് ഇപ്പോൾ ലുഡോവിച്ച് പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം ലീഗ് വണ്ണിൽ നാന്റസിനെതിരെയാണ് കളിക്കുക.പരിക്ക് മൂലം നെയ്മർ ജൂനിയർ ആ മൽസരത്തിൽ കളിച്ചേക്കില്ല.ബയേണിനെതിരെയുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിലും നെയ്മർ കളിക്കുമോ എന്നുള്ള കാര്യം സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *