യൂറോപ്പിലെ ഗോളടിയുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോയെ മറികടന്നു,1000 ഗോൾ പങ്കാളിത്തങ്ങൾ പൂർത്തിയാക്കി മെസ്സി.
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരല്ലാത്ത രണ്ടു ഗോളുകൾക്കാണ് പിഎസ്ജി നീസിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ലയണൽ മെസ്സി മികച്ച പ്രകടനം മത്സരത്തിൽ പുറത്തെടുത്തു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.
ഈ ഗോൾ നേട്ടത്തോടുകൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ട് ഒരു റെക്കോർഡ് സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അതായത് യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്ലബ്ബ് ഗോളുകൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.701 ഗോളുകൾ ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. അത് മെസ്സി ഇപ്പോൾ മറികടന്നിട്ടുണ്ട്.702 ഗോളുകൾ മെസ്സി നേടിക്കഴിഞ്ഞു. മാത്രമല്ല റൊണാൾഡോയെക്കാൾ കുറവ് മത്സരം കളിച്ചു കൊണ്ടാണ് മെസ്സി ഈയൊരു നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.
Lionel Messi passes Cristiano Ronaldo for most club goals scored in Europe 🐐🐐 pic.twitter.com/zKhaPAojxo
— ESPN FC (@ESPNFC) April 8, 2023
ഇതിനുപുറമേ മറ്റൊരു നാഴിക കല്ല് കൂടി മെസ്സി പൂർത്തിയാക്കിയിട്ടുണ്ട്.അതായത് ക്ലബ്ബ് തലത്തിൽ ആയിരം ഗോൾ കോൺട്രിബ്യൂഷൻസ് നടത്താൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. 702 ഗോളുകൾക്ക് പുറമേ 298 അസിസ്റ്റുകളും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് ആയിരം ഗോൾ പങ്കാളിത്തങ്ങൾ ഇപ്പോൾ പൂർത്തിയായിട്ടുള്ളത്.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. 35 ഗോളുകളും 23 അസിസ്റ്റുകളും മെസ്സി ഈ സീസണിൽ ആകെ നേടി കഴിഞ്ഞു. 14 ഗോളുകളും 14 അസിസ്റ്റുകളും നേടിയ മെസ്സി തന്നെയാണ് ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം.