മോന്റ്പെല്ലിയറിനെതിരെ മെസ്സിയുണ്ടാവുമോ? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!
ലീഗ് വണ്ണിൽ വളരെ മികച്ച പ്രകടനമാണ് കരുത്തരായ പിഎസ്ജിയിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. ഏഴ് മത്സരങ്ങളിൽ ഏഴിലും വിജയിച്ച പിഎസ്ജി ഇപ്പോൾ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരാണ്. ഇനി എട്ടാം റൗണ്ട് പോരാട്ടത്തിൽ മോന്റ്പെല്ലിയറിനെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്.ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
കഴിഞ്ഞ മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിക്കായി കളിച്ചിരുന്നില്ല. താരത്തിന്റെ ഇടത് കാൽമുട്ടിനെ പരിക്കുകൾ അലട്ടിയിരുന്നു. എന്നാൽ ഈ വരുന്ന മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിലും മെസ്സി കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Lionel Messi a doubt for PSG-Montpellier due to knee issue | Get French Football News: https://t.co/MdNM8rQCaj via @GFFN
— Murshid Ramankulam (@Mohamme71783726) September 24, 2021
മെസ്സി ഉടൻ തന്നെ പരിശീലനം പുനരാരംഭിക്കുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്. പക്ഷേ താരത്തിന്റെ കാര്യത്തിൽ ക്ലബ് റിസ്ക് എടുക്കില്ല. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്. അത്കൊണ്ട് തന്നെ ആ മത്സരത്തിൽ മെസ്സിയെ ആവിശ്യമുണ്ട്. അത്കൊണ്ട് തന്നെ മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
പിഎസ്ജിക്കായി മൂന്ന് മത്സരങ്ങൾ കളിച്ച മെസ്സിക്ക് ഇതുവരെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ഉടൻ തന്നെ അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.