മെസ്സി ഹാപ്പിയാണ്,ഞങ്ങൾക്കത് കാണാൻ സാധിക്കുന്നുണ്ട് : മാർക്കിഞ്ഞോസ്!

ലീഗ് വണ്ണിലെ ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ നീസാണ്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 1:30 ന് നീസിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിയും മെസ്സിയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അത് തുടരാനാകുന്നാണ് ആരാധകർ കരുതുന്നത്.

ഏതായാലും ഈ മത്സരത്തിന് മുന്നേ ചില കാര്യങ്ങൾ പിഎസ്ജിയുടെ നായകനായ മാർക്കിഞ്ഞോസ് പങ്കുവെച്ചിട്ടുണ്ട് .മെസ്സി പിഎസ്ജിയിൽ ഹാപ്പിയല്ല എന്നുള്ള കാര്യം അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്.മെസ്സി ഹാപ്പിയാണ് എന്നുള്ളത് ഞങ്ങൾക്ക് പരിശീലനത്തിൽ കാണാമെന്നും ഈ ബ്രസീലിയൻ താരം കൂട്ടിച്ചേർത്തു.RMC സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു മാർക്കിഞ്ഞോസ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്.മെസ്സി പതിയെ പുരോഗതി പ്രാപിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ട്. അദ്ദേഹം നിലവിൽ നല്ല രൂപത്തിലാണ്.ക്ലബ്ബിൽ അദ്ദേഹം ഹാപ്പിയാണ്. ഞങ്ങൾക്കത് പരിശീലനത്തിനിടെ കാണാൻ സാധിക്കുന്നുണ്ട്. ഓരോ മത്സരം കൂടുംതോറും മെസ്സി കൂടുതൽ കൂടുതൽ കംഫർട്ടബിളാവുന്നത് കാണാം. തന്റെ ചുറ്റുമുള്ള സഹതാരങ്ങളെ കൂടുതൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. ഞങ്ങളുടെ രീതികളെയും അദ്ദേഹം മനസ്സിലാക്കുന്നുണ്ട് ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ റയലിനെയാണ് പിഎസ്ജിക്ക് നേരിടാനുള്ളത്. ആ മത്സരത്തിൽ മെസ്സിയിൽ കൂടുതൽ പ്രതീക്ഷകൾ പിഎസ്ജി ആരാധകരും സഹ താരങ്ങളും വെച്ചുപുലർത്തുണ്ടെന്ന് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *