മെസ്സി സൗദിയിലേക്ക്, കരാറിൽ എത്തുമോ? സാധ്യതകൾ ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് ഉള്ളത്. മെസ്സി പിഎസ്ജിയുമായി തന്റെ കരാർ പുതുക്കിയിട്ടില്ല. അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇനി നടക്കേണ്ടതുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ മെസ്സി ക്ലബ്ബിൽ ഹാപ്പിയല്ല എന്നുള്ള റിപ്പോർട്ട് സജീവമായിരുന്നു.
അതുകൊണ്ടുതന്നെ ലയണൽ മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജി വിട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഇതിനിടെ മെസ്സിയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പുറത്തേക്ക് വന്നിരുന്നു.അതായത് ലയണൽ മെസ്സി ഈ മാസത്തിൽ സൗദി അറേബ്യയിലേക്ക് ട്രാവൽ ചെയ്യും.സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ എന്ന നിലയിലാണ് ലയണൽ മെസ്സി അവിടേക്ക് എത്തുക.
ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമായതിനാൽ അവരുടെ ചിരവൈരികളായ അൽ ഹിലാലിന് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. മെസ്സി സൗദിയിലേക്ക് ട്രാവൽ ചെയ്യുമ്പോൾ ഈ റൂമറുകൾ വീണ്ടും ഉയർന്നു വന്നിരുന്നു.
Saudia Arabia Move ‘Far’ From Lionel Messi’s Plans with PSG Star Visiting This Month https://t.co/fueSa9CbMR
— PSG Talk (@PSGTalk) March 10, 2023
എന്നാൽ ഇതിലെ സാധ്യതകൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് മെസ്സി സൗദി ക്ലബ്ബുമായി കരാറിൽ എത്താൻ യാതൊരുവിധ സാധ്യതകളും ഇപ്പോൾ അവശേഷിക്കുന്നില്ല. ഇക്കാര്യത്തിൽ സൗദിയിൽ നിന്നും വളരെ വിദൂരത്താണ് ലയണൽ മെസ്സി ഉള്ളത് എന്നാണ് Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മെസ്സി ബാഴ്സയിലേക്ക് തിരികെ പോകുമോ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു സംശയമാണ്. എന്നാൽ ലാപോർട്ടയുമായി അത്ര നല്ല ബന്ധത്തിൽ അല്ലാത്തതിനാൽ അതിന് സാധ്യതയില്ല. ഒന്നുകിൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോകും, അല്ലെങ്കിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരും. ഈ രണ്ടു സാധ്യതകളാണ് നിലവിൽ അവശേഷിക്കുന്നത്.