മെസ്സി, റാമോസ് എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ട് പിഎസ്ജി!
ലീഗ് വണ്ണിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി മോന്റ്പെല്ലിയറിനെയാണ് നേരിടുന്നത്.ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈ മത്സരം പിഎസ്ജിയുടെ മൈതാനത്ത് അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായി ടീമിനെ മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ റാമോസ്, മാർക്കോ വെറാറ്റി എന്നിവരുടെ മെഡിക്കൽ റിപ്പോർട്ട് ആണ് പുറത്ത് വിട്ടിട്ടുണ്ട്.
Le point médical #PSGMHSC@Aspetar
— Paris Saint-Germain (@PSG_inside) September 24, 2021
ഏറ്റവും ശുഭകരമായ കാര്യം എന്തെന്നാൽ മെസ്സി പരിശീലനം ആരംഭിച്ചിരിക്കുന്നു എന്നുള്ളതാണ്. ട്രീറ്റ്മെന്റ് പ്രോട്ടോകോൾ പ്രകാരം മെസ്സി ഇന്ന് പരിശീലനം ആരംഭിച്ചുവെന്നും ഞായറാഴ്ച്ച കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി പുരോഗതി അറിയിക്കുമെന്നാണ് പിഎസ്ജി അറിയിച്ചിട്ടുള്ളത്. മെസ്സിയുടെ ഇടത് കാൽമുട്ടിനാണ് പരിക്കുള്ളത്. അതേസമയം മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഉണ്ടാവാൻ സാധ്യതയില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
അതേസമയം മാർക്കോ വെറാറ്റി ഞായറാഴ്ച്ച മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്. കൂടാതെ റാമോസ് വ്യക്തിഗത തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.റാമോസിനും വെറാറ്റിക്കും മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരം നഷ്ടമാവും.
ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി പിഎസ്ജി കാത്തിരിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ആ മത്സരത്തിൽ ഈ താരങ്ങളെ ലഭ്യമാവുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.