മെസ്സി ബയേണിനെതിരെയുള്ള കാര്യത്തിൽ കളിക്കുമോ എന്നുള്ള പ്രതികരിച്ച് ഗാൾട്ടിയർ!
സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒളിമ്പിക്ക് മാഴ്സെക്കെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റിരുന്നു. അക്കാര്യം ഇപ്പോൾ പിഎസ്ജി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ മോണോക്കയാണ്.ഈ മത്സരത്തിൽ മെസ്സി കളിക്കില്ല.
ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി കളിക്കില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പ്രതികരിച്ചിട്ടുണ്ട്. ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗിൽ കളിക്കും എന്ന രൂപത്തിൽ തന്നെയാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്.പിഎസ്ജി പരിശീലകന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🚨 Christophe Galtier has confirmed that Lionel Messi will return training with PSG on Monday and that the term "doubt" can be removed, he will be available against Bayern. pic.twitter.com/i8y87ycSlV
— Roy Nemer (@RoyNemer) February 10, 2023
“ലയണൽ മെസ്സിക്ക് മസിൽ ഫാറ്റിഗാണ്. തിങ്കളാഴ്ച അദ്ദേഹം പരിശീലനം പുനരാരംഭിക്കും.ബയേണിനെതിരെ അദ്ദേഹം കളിക്കുമോ എന്നുള്ള കാര്യത്തിൽ അനിശ്ചിതത്വങ്ങൾ ഒന്നുമില്ല.ലയണൽ മെസ്സിയുടെ പ്രാധാന്യം എന്താണ് എന്നുള്ളത് ഞങ്ങൾക്കറിയാം.അദ്ദേഹത്തിന്റെ അഭാവത്തിൽ ഞങ്ങൾ കൂടുതൽ സോളിഡായി കളിക്കേണ്ടിവരും. മെസ്സിയില്ലാതെ മൊണാക്കോക്കെതിരെ കളിക്കുക എന്നുള്ളത് തീർത്തും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. നിലവിലെ സാഹചര്യങ്ങളിൽ ഇഞ്ചുറി സംഭവിക്കുക എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്. അത്രയേറെ ടൈറ്റ് ഷെഡ്യൂൾ ആണ് ഉള്ളത് ” പിഎസ്ജി കോച്ച് പറഞ്ഞു.
ഇന്നത്തെ മത്സരത്തിൽ മെസ്സിയും എംബപ്പേയും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുക. അതുകൊണ്ടുതന്നെ മുന്നേറ്റ നിരയിൽ കാര്യങ്ങൾ നയിക്കേണ്ടത് നെയ്മർ ജൂനിയർ ആയിരിക്കും.