മെസ്സി പോയാൽ ആ സ്ഥാനത്തേക്ക് പോർച്ചുഗീസ് സൂപ്പർതാരത്തെ എത്തിക്കാൻ PSG!
സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോടുകൂടി അവസാനിക്കും.മെസ്സി ഈ കരാർ പുതുക്കിയിട്ടില്ല.പിഎസ്ജിക്കാവട്ടെ ഈ കരാർ പുതുക്കാൻ താല്പര്യമുണ്ട്. എന്നാൽ ഖത്തർ വേൾഡ് കപ്പിന് ശേഷം മാത്രമേ ഇതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങുകയുള്ളൂ.
മെസ്സിയെ പിഎസ്ജിക്ക് നഷ്ടപ്പെടാനുള്ള സാധ്യതകളെയും തള്ളിക്കളയാൻ കഴിയില്ല. കാരണം മെസ്സിയുടെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണ മെസ്സിക്ക് വേണ്ടി സജീവമായി തന്നെ രംഗത്തുണ്ട്. മാത്രമല്ല എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയും മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഏതായാലും ലയണൽ മെസ്സിയെ നഷ്ടപ്പെട്ടാൽ ആ സ്ഥാനത്തേക്ക് പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സിനെ എത്തിക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്. നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ഇപ്പോൾ ഫെലിക്സ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Report Reveals PSG Has Eyes on Atlético Madrid Star to Replace Lionel Messi https://t.co/kXCpUj9ddg
— PSG Talk (@PSGTalk) October 15, 2022
2019ൽ 127 മില്യൺ യുറോക്കായിരുന്നു ഫെലിക്സ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്.എന്നാൽ ഇതുവരെ പ്രതീക്ഷക്കൊത്ത് തിളങ്ങാൻ
അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതിന്റെ ഉത്തരവാദിത്വം പരിശീലകനായ ഡിയഗോ സിമയോണി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ലാലിഗയിൽ ക്ലബ്ബിന് വേണ്ടി ആകെ 122 മത്സരങ്ങൾ കളിച്ചു താരം 29 ഗോളുകളും 18 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.ഫെലിക്സിനെ പോലെയുള്ള ഒരു ഒഫെൻസീവ് താരത്തിന് യോജിച്ച ശൈലിയല്ല സിമയോണിയുടേത് എന്ന അഭിപ്രായം വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ ഫെലിക്സ് വരുന്ന സമ്മറിൽ ക്ലബ്ബ് വിടാനും സാധ്യതയുണ്ട്.