മെസ്സി പിഎസ്ജി വിട്ടാൽ പോവാൻ സാധ്യതയുള്ള അഞ്ച് ക്ലബുകൾ!

സൂപ്പർ താരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.മെസ്സി ഈ കോൺട്രാക്ട് ഇതുവരെ പുതുക്കിയിട്ടില്ല.മാത്രമല്ല ഒരു അന്തിമ തീരുമാനവും മെസ്സി എടുത്തിട്ടില്ല.മെസ്സി പിഎസ്ജി വിടാൻ സാധ്യതകളുണ്ട് എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപെ റിപ്പോർട്ട് ചെയ്തിരുന്നു.

മെസ്സി പിഎസ്ജി വിട്ടാൽ പിന്നീട് എങ്ങോട്ടാണ് പോവുക? ആരാധകർക്കിടയിൽ ഇത് വലിയ ഒരു ചോദ്യം തന്നെയാണ്.മെസ്സി ക്ലബ് വിട്ടാൽ പോവാൻ സാധ്യതയുള്ള അഞ്ച് ക്ലബ്ബുകളുടെ പേരുകൾ ഇപ്പോൾ പ്രമുഖ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.

ഒരു ക്ലബ്ബ് MLS ക്ലബായ ഇന്റർ മിയാമിയാണ്. ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ലബ്ബ് മെസ്സിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ട് ഏറെ നാളുകളായി. ഒരുനാൾ MLS ൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം മെസ്സി നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

മറ്റൊരു ക്ലബ്ബ് മെസ്സിയുടെ ക്ലബ്ബായ എഫ്സി ബാഴ്സലോണയാണ്. പക്ഷേ അതിനുള്ള സാധ്യതകൾ കുറവാണ് എന്നുള്ളത് മെസ്സിയുടെ പിതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ക്ലബ്ബ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്. എന്നാൽ നിലവിൽ അവർ ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ചിട്ടൊന്നുമില്ല. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് മെസ്സിയെ എത്തിക്കാൻ താല്പര്യമുണ്ട്. നിലവിൽ റൊണാൾഡോ ഇവരുടെ ബദ്ധവൈരികളായ അൽ നസ്റിന് വേണ്ടിയാണ് കളിക്കുന്നത്.പക്ഷേ മെസ്സി സൗദിയിലേക്ക് എത്താൻ സാധ്യതകൾ കുറവാണ്.

മറ്റൊരു സാധ്യത മെസ്സിയുടെ ആദ്യത്തെ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സാണ്.അവിടുത്തെ ആരാധകര്‍ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ മെസ്സി ഉടൻ തന്നെ അർജന്റീനയിലേക്ക് മടങ്ങാൻ സാധ്യതകൾ കുറവാണ്. ഇതൊക്കെയാണ് മെസ്സി പോവാൻ സാധ്യതയുള്ള അഞ്ച് ക്ലബ്ബുകൾ. ഏത് രൂപത്തിലുള്ള ഒരു തീരുമാനം ആയിരിക്കും മെസ്സി എടുക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *