മെസ്സി പിഎസ്ജി വിട്ടാൽ എന്ത് ചെയ്യും? തീരുമാനമെടുത്ത് നെയ്മർ.

സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്.പിഎസ്ജിയിൽ ഒരുപാട് വിവാദങ്ങളിൽ നെയ്മർ ജൂനിയർ അകപ്പെട്ടിരുന്നു. മാത്രമല്ല താരത്തെ ഒഴിവാക്കാൻ ഇപ്പോൾ പിഎസ്ജി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത കാര്യമാണ്.താരത്തിനു വേണ്ടിയുള്ള ഓഫറുകൾ സ്വീകരിക്കുമെന്നാണ് പിഎസ്ജിയുടെ നിലപാട്.

പക്ഷേ നെയ്മറെ ഒഴിവാക്കുക എന്നുള്ളത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമല്ല. കാരണം നെയ്മറുടെ വലിയ സാലറി താങ്ങാൻ കെൽപ്പുള്ള വളരെ ചുരുങ്ങിയ ക്ലബ്ബുകൾ മാത്രമാണ് നിലവിലുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ നെയ്മർക്ക് വേണ്ടി രംഗത്തുണ്ട്.ചെൽസിയുമായി ബന്ധപ്പെട്ട റൂമറുകൾ വളരെയധികം സജീവമാണ്.

നിലവിൽ നെയ്മർക്ക് 2027 വരെയാണ് പിഎസ്ജിയുമായി കോൺട്രാക്ട് ഉള്ളത്.പിഎസ്ജി തന്നെ ഒഴിവാക്കാൻ ശ്രമിക്കും എന്നുള്ള കാര്യം നെയ്മർക്കറിയാം.പക്ഷേ ക്ലബ്ബ് വിടില്ല എന്നുള്ള തീരുമാനമാണ് നെയ്മർ എടുത്തിരിക്കുന്നത്. 2027 വരെ ക്ലബ്ബിൽ തന്നെ തുടരാനാണ് നെയ്മർ ആഗ്രഹിക്കുന്നത് എന്നാണ് ഇപ്പോൾ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തന്റെ സഹതാരമായ ലയണൽ മെസ്സിയുടെ തീരുമാനവും നെയ്മറെ സ്വാധീനിക്കില്ല. അതായത് മെസ്സി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടാൽ പോലും നെയ്മർ പിഎസ്ജിയിൽ തന്നെ തുടരും. ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്നുള്ളതാണ് നെയ്മറുടെ ഏറ്റവും വലിയ ലക്ഷ്യം. ഏതായാലും നിലവിൽ നെയ്മർ ജൂനിയർ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് പറയാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *