മെസ്സി പിഎസ്ജി വിടില്ല, പക്ഷേ അക്കാര്യത്തിൽ കടുത്ത അസംതൃപ്തൻ!
ഈ സീസണിൽ എഫ്സി ബാഴ്സലോണ വിട്ടുകൊണ്ട് പിഎസ്ജിയിലെക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല.ലീഗ് വണ്ണിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെയാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ പതിയെ പതിയെ മെസ്സി തന്റെ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ ലഭിച്ചു കഴിഞ്ഞിരുന്നു.കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ മെസ്സി കരസ്ഥമാക്കിയിരുന്നു.
പക്ഷേ സമീപകാലത്ത് മെസ്സിക്ക് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ റയലിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. ഇതോടുകൂടി ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും മെസ്സിയെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.കൂടാതെ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റുകളും മെസ്സിയെ രൂക്ഷ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു.
Report: Lionel Messi Intends to Stay at PSG; Upset at French Media for Criticism https://t.co/XcMsmeGYzw
— PSG Talk (@PSGTalk) March 1, 2022
അതുകൊണ്ടുതന്നെ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ രംഗപ്രവേശനം ചെയ്തിരുന്നു.മുൻ ക്ലബ്ബായ ബാഴ്സ,എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമി എന്നീ ക്ലബ്ബുകളെയായിരുന്നു മെസ്സിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നത്. പക്ഷേ കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയൻ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.അതായത് ഈ സീസണിന് ശേഷവും മെസ്സി പിഎസ്ജിയിൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇവർ ഉറപ്പിച്ച് പറയുന്നത്.അതായത് നിലവിൽ മെസ്സിക്ക് പിഎസ്ജി വിടാൻ ഉദ്ദേശമില്ല.
പക്ഷേ ഫ്രഞ്ച് മാധ്യമങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന രീതിയിൽ മെസ്സി കടുത്ത അസംതൃപ്തനാണ് എന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.സ്വന്തം നഗരത്തിലെ മാധ്യമങ്ങളിൽ നിന്നുള്ള ഇത്രയും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ മെസ്സിയെ അസ്വസ്ഥനാക്കുന്നുണ്ട്.പക്ഷെ പിഎസ്ജിയിൽ മെസ്സിക്ക് കുഴപ്പങ്ങളൊന്നുമില്ല എന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. മെസ്സി പിഎസ്ജിയിൽ ഹാപ്പിയാണ് എന്നുള്ള കാര്യം കഴിഞ്ഞ മത്സരത്തിനുശേഷം എംബപ്പേ തന്നെ തുറന്നു പറഞ്ഞിരുന്നു.