മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലേ? പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത്?
ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രമുഖ സ്പാനിഷ് ജേണലിസ്റ്റ് ആയ ജെറാർഡ് റൊമേറോ ഇന്നലെ പുറത്ത് വിട്ടിരുന്നു. അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി ലയണൽ മെസ്സി തന്റെ മനസ്സ് മാറ്റി പിഎസ്ജി വിടാൻ തീരുമാനിച്ചു എന്നാണ് ഇദ്ദേഹം കാരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ജെറാർഡ് റൊമേറോയെ ഉദ്ധരിച്ചുകൊണ്ട് പലരും ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.പക്ഷേ ഇക്കാര്യത്തിലെ യാഥാർത്ഥ്യം എന്താണ് എന്നുള്ളത് നമുക്കു നോക്കാം.ജെറാർഡ് റൊമേറോ ഈ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് ഫുട്ബോൾ ലോകത്തെ പ്രശസ്ത ജേനലിസ്റ്റുകൾ രംഗത്ത് വന്നിരുന്നു.
പ്രമുഖ ഫുട്ബോൾ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യത്തിൽ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. അതായത് മെസ്സിയുടെ സാഹചര്യങ്ങളിൽ ഒന്നും തന്നെ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ കഴിഞ്ഞ ഡിസംബർ മാസത്തിൽ തന്നെ മെസ്സി തീരുമാനിച്ചിട്ടുണ്ട്. അതിൽ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എത്ര വർഷത്തേക്ക് കരാർ പുതുക്കണം എന്നുള്ള കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത് എന്നാണ് ഫാബ്രിസിയോ പറഞ്ഞിട്ടുള്ളത്.
Leo Messi situation has not changed. New meeting will take place soon with Paris Saint-Germain to discuss length of the new contract and then get it signed. 🚨🇦🇷 #PSG
— Fabrizio Romano (@FabrizioRomano) January 24, 2023
Leo plans to continue in Paris, verbal pact was discussed in December.
🎥 More: https://t.co/2sjL4QIK4X pic.twitter.com/btlBUsrZYo
Tyc സ്പോർട്സിന്റെ അർജന്റൈൻ ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂളും ഇക്കാര്യത്തിൽ ചില അപ്ഡേറ്റുകൾ നൽകിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കും എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ മെസ്സിയുടെ മുന്നിൽ ഇപ്പോൾ തന്നെയുണ്ട്. അത് മെസ്സി ഉപയോഗപ്പെടുത്തുമെന്നാണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. മെസ്സി ബാഴ്സയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ബാഴ്സ ബോർഡ് മായുള്ള ബന്ധം നല്ലത് അല്ലാത്തതിനാൽ അദ്ദേഹം എത്താനുള്ള സാധ്യതയില്ലെന്നും എഡ്യൂൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
CBS സ്പോർട്സിന്റെ ജേണലിസ്റ്റ് ആയ ബെൻ ജേക്കബ്സും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് എല്ലാവരും സ്പാനിഷ് പത്രപ്രവർത്തകനായ ജെറാർഡ് പറഞ്ഞ കാര്യങ്ങളെ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. അതിനർത്ഥം ലയണൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരും എന്നുള്ളതാണ്.