മെസ്സി പിഎസ്ജിയിൽ പരാജയപ്പെടാനുള്ള എട്ടു കാരണങ്ങൾ!
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് ഇപ്പോൾ വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. രണ്ടു വർഷക്കാലം പിഎസ്ജിക്ക് വേണ്ടി കളിച്ച ലയണൽ മെസ്സി ഫ്രീ ഏജന്റായി കൊണ്ടാണ് ക്ലബ്ബ് വിടുന്നത്.മെസ്സിയുടെ പിഎസ്ജി കരിയർ വിജയകരമായിരുന്നില്ല എന്ന് തന്നെ പറയേണ്ടിവരും. മറ്റു താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കണക്കുകൾ വെച്ച് മെസ്സി ഒരിക്കലും പിഎസ്ജിയിൽ പരാജിതനല്ല. മെസ്സിയുടെ നിലവാരം വെച്ച് നോക്കുമ്പോൾ,മുമ്പത്തെ നേട്ടങ്ങളും കണക്കുകളും പരിഗണിക്കുമ്പോൾ തീർച്ചയായും മെസ്സി പരാജിതനാണ്.
അതിന്റെ എട്ടു കാരണങ്ങൾ ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം വിശദീകരിച്ചിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.
ഒന്നാമത്തേത് ഗോളുകളുടെ അഭാവം തന്നെയാണ്.ആദ്യ സീസണിലും ചാമ്പ്യൻസ് ലീഗുകളിലും ഗോളടിക്കുന്നതിൽ മെസ്സി വേണ്ടത്ര തിളങ്ങിയിട്ടില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്.
രണ്ടാമത്തെ കാരണം മെസ്സിക്ക് അനുയോജ്യമായ ഒരു ടാക്ടിക്സ് ഉണ്ടാക്കാൻ പരിശീലകർക്ക് കഴിഞ്ഞില്ല എന്നുള്ളതാണ്.നെയ്മറും എംബപ്പേയും ഉണ്ടെങ്കിലും ഇവരെ കൃത്യമായി ഉപയോഗപ്പെടുത്താൻ ക്ലബ്ബിന് സാധിക്കാതെ പോയി.
മറ്റൊരു കാരണം വേൾഡ് കപ്പ് മെസ്സിയെ ബാധിച്ചു എന്നുള്ളത് തന്നെയാണ്. ഫ്രാൻസിനെ പരാജയപ്പെടുത്തി വേൾഡ് കപ്പ് നേടിയതോടുകൂടി മറ്റൊരു മനോഭാവത്തോടുകൂടിയാണ് ആരാധകർ മെസ്സിയെ സമീപിച്ചത്.അത് യഥാർത്ഥത്തിൽ തിരിച്ചടിയായത് പിഎസ്ജി എന്ന ക്ലബ്ബിനാണ്.
അടുത്ത കാരണം മെസ്സിയുടെ സൗദി അറേബ്യയുമായുള്ള ബന്ധമാണ്. സൗദിയുടെ ടൂറിസം അംബാസിഡർ മെസ്സിയാണ്. ഇത് പിഎസ്ജി ക്ലബ്ബിനകത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
മറ്റൊന്ന് മെസ്സി ടാർഗറ്റ് ചെയ്യപ്പെട്ടു എന്നുള്ളതാണ്. ക്ലബ്ബിനകത്തെ മറ്റു താരങ്ങളുടെ പിഴവുകൾക്ക് പോലും ലയണൽ മെസ്സിയെ കുറ്റപ്പെടുത്തുന്ന ഒരു സാഹചര്യം ഉണ്ടായി. അത് മെസ്സിയെ നെഗറ്റീവ് ആയി ബാധിച്ചു.
On rêvait plus grand pour lui à son arrivée…https://t.co/jKamDpOMUg
— GOAL France 🇫🇷 (@GoalFrance) June 4, 2023
മറ്റൊന്ന് മെസ്സിയുടെ പ്രായം തന്നെയാണ്.പിഎസ്ജിയിലേക്ക് എത്തുമ്പോൾ മെസ്സിയുടെ പ്രായം 34 ആണ്. തീർച്ചയായും പുതിയ ലീഗും അതോടൊപ്പം തന്നെ ഈ പ്രായവും മെസ്സിയെ ബാധിച്ചു.
അടുത്തത് ലീഗുമായി അഡാപ്റ്റാവാൻ മെസ്സിക്ക് ഏറെ സമയം വേണ്ടി വന്നു എന്നുള്ളതാണ്. മാത്രമല്ല എഫ്സി ബാഴ്സലോണ വിട്ട രീതി മാനസികമായി ഏറെ തളർത്തിയിരുന്നു.
മറ്റൊരു കാരണം ഗാൾട്ടിയറുടെ പരിമിതികൾ തന്നെയാണ്. ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഒരു ബാലൻസ്ഡ് ആയ ടീമിനെ വാർത്തെടുക്കാൻ പിഎസ്ജിക്ക് സാധിച്ചില്ല. മെസ്സിയുടെ സ്വാഭാവിക പ്രകടനത്തെയും ബാധിച്ചു.
ഏതായാലും മെസ്സിയുടെ അടുത്ത ക്ലബ്ബ് ഏതാണ് എന്നത് അവ്യക്തമാണ്. മെസ്സി എവിടെപ്പോയാലും മികച്ച രീതിയിൽ കളിക്കണേയെന്ന പ്രാർത്ഥനയിലാണ് ആരാധകർ.