മെസ്സി പിഎസ്ജിയിൽ, താനും ദുഃഖിതനെന്ന് ടുഷേൽ!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലും മെസ്സി പിഎസ്ജിയിലെക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അന്നത് നടന്നിരുന്നില്ല. അന്ന് പിഎസ്ജിയുടെ പരിശീലകനായിരുന്ന തോമസ് ടുഷേലിപ്പോൾ ചെൽസിയുടെ പരിശീലകനാണ്. നിലവിൽ മെസ്സിയിപ്പോൾ പിഎസ്ജി താരമാണ്. രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയുമായി ഒപ്പ് വെച്ചിരിക്കുന്നത്. ഏതായാലും മെസ്സിയുടെ കാര്യത്തിൽ ഇപ്പോൾ തോമസ് ടുഷേലും ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.മെസ്സി തന്റെ കരിയർ എഫ്സി ബാഴ്സലോണയിൽ അവസാനിപ്പിക്കാത്തതിൽ തനിക്ക് ദുഃഖമുണ്ട് എന്നാണ് ടുഷേൽ അറിയിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ കനാൽ പ്ലസിനോട് സംസാരിക്കുന്ന വേളയിലാണ് ടുഷേൽ ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘I Am a Little Sad’ — Tuchel Reacts to Messi Signing With PSG https://t.co/iebPL493mB
— PSG Talk 💬 (@PSGTalk) August 11, 2021
” ലോകത്തിലുള്ള എല്ലാ ടീമുകൾക്കും നല്ല പോലെ യോജ്യനായ താരമാണ് ലയണൽ മെസ്സി.മെസ്സി അദ്ദേഹത്തിന്റെ കരിയർ എഫ്സി ബാഴ്സലോണയിൽ ഫിനിഷ് ചെയ്യാത്തതിൽ ഞാൻ ദുഃഖവാനാണ്.മെസ്സിയും ബാഴ്സലോണയും ഒന്നാണ്.ഇനിയിപ്പോൾ എല്ലാ പരിശീലകരെ പോലെയും,പിഎസ്ജി പരിശീലകനും ടീമിനെ തയ്യാറാക്കേണ്ടതുണ്ട് ” ഇതാണ് ടുഷേൽ പറഞ്ഞത്.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിലായിരുന്നു ടുഷേൽ പിഎസ്ജിയുടെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടത്. പകരം പോച്ചെട്ടിനോയെയാണ് പിഎസ്ജി നിയമിച്ചത്. എന്നാൽ ചെൽസിയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ടുഷേൽ ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയായിരുന്നു.