മെസ്സി പിഎസ്ജിയിൽ കംഫർട്ടബിളല്ല, ബാഴ്‌സയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നു : സ്പാനിഷ് മാധ്യമം!

ഈ ട്രാൻസ്ഫർ ജാലകത്തിൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ടു പിഎസ്ജിയിൽ എത്തിയത്. പിഎസ്ജിയിൽ തന്റെ യഥാർത്ഥ മികവിലേക്കുയരാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. പരിക്ക് മൂലം പിഎസ്ജിയുടെ അവസാന രണ്ട് മത്സരങ്ങൾ മെസ്സി കളിച്ചിട്ടുമില്ല.

ഏതായാലും മെസ്സി പിഎസ്ജി എത്തി 100 ദിവസങ്ങൾ പൂർത്തിയാക്കിയ വേളയിൽ പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ എസ്പനോൾ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്.മെസ്സി പിഎസ്ജിയിൽ കംഫർട്ടബിളല്ലെന്നും മെസ്സി ഇപ്പോഴും ബാഴ്‌സയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ആ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” ബാഴ്‌സയിൽ ഉള്ളത് പോലെയുള്ള ഒരു മെസ്സിയല്ല നിലവിൽ പിഎസ്ജിയിലുള്ളത്.അദ്ദേഹം പ്രതീക്ഷിച്ചത് പോലെയുള്ള ഒരു ജീവിതമല്ല മെസ്സിക്ക് അവിടെ ലഭിച്ചിരിക്കുന്നത്.പാരീസിലെ ജീവിതത്തിൽ അദ്ദേഹം കംഫർട്ടബിളല്ല.അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും കംഫർട്ടബിളല്ല.കൂടാതെ ബാഴ്‌സ ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും വിട്ട് പോയിട്ടില്ല.മെസ്സി ഇപ്പോഴും ബാഴ്‌സയിലേക്ക് മടങ്ങുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത് ” ഇതാണ് അവർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

അഞ്ച് മത്സരങ്ങൾ കളിച്ചിട്ടും ഇതുവരെ ലീഗ് വണ്ണിൽ ഗോൾ നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. അതേസമയം ചാമ്പ്യൻസ് ലീഗിൽ മെസ്സി പിഎസ്ജിക്കായി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *