മെസ്സി പിഎസ്ജിക്കായി അവസാന മത്സരം കളിച്ചു? ഇനി കളിച്ചേക്കില്ലെന്ന് ഫ്രഞ്ച് മാധ്യമം.

ലയണൽ മെസ്സിക്ക് വിലക്ക് ലഭിച്ചതാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ക്ലബ്ബിന്റെ അനുമതി ഇല്ലാതെ സൗദി അറേബ്യയിലേക്ക് പോയതിനെ തുടർന്നാണ് പിഎസ്ജി മെസ്സിക്ക് രണ്ട് ആഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാര്യം ക്ലബ്ബ് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങൾ എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

രണ്ടാഴ്ച വിലക്ക് ലഭിച്ചതോടുകൂടി പിഎസ്ജിയുടെ അടുത്ത രണ്ട് മത്സരങ്ങൾ മെസ്സിക്ക് കളിക്കാൻ സാധിക്കില്ല.ട്രോയസ്,അജാസിയോ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് മെസ്സിക്ക് നഷ്ടമാവുക. അതിനുശേഷം മൂന്ന് മത്സരങ്ങൾ പിഎസ്ജി കളിക്കുന്നുണ്ട്.ഓക്സെറെ,സ്ട്രാസ്ബർഗ്,ക്ലർമോന്റ് എന്നിവരാണ് പിഎസ്ജിയുടെ എതിരാളികൾ. കിരീടത്തിന് വേണ്ടി പോരാടുന്ന ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഈ മത്സരങ്ങൾ വളരെ നിർണായകമാണ്.

അതുകൊണ്ടുതന്നെ ലയണൽ മെസ്സി ഈ മത്സരങ്ങളിൽ ക്ലബ്ബിനുവേണ്ടി കളിക്കാൻ പിഎസ്ജി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മെസ്സിയുടെ തീരുമാനം എന്താണ് എന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. ഒരുപക്ഷേ ഈ മൂന്നു മത്സരങ്ങളും മെസ്സി ബഹിഷ്കരിക്കാനുള്ള സാധ്യതകളും ഇവിടെയുണ്ട്. തന്നെ വിലക്കിയ നടപടിയിൽ മെസ്സിക്ക് ക്ലബ്ബിനോട് കടുത്ത വിയോജിപ്പ് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഒരുപക്ഷേ ആ മൂന്ന് മത്സരങ്ങളിലും കളിക്കേണ്ടതില്ല എന്ന തീരുമാനം മെസ്സി കൈക്കൊണ്ടേക്കാം.

പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത 3 മത്സരങ്ങളിലും പങ്കെടുക്കേണ്ടതില്ല എന്ന് മെസ്സി തീരുമാനിച്ചു കഴിഞ്ഞാൽ അദ്ദേഹം പിഎസ്ജിക്ക് വേണ്ടി അവസാന മത്സരം കളിച്ചു കഴിഞ്ഞു എന്ന് തന്നെയാണ് അർത്ഥം.അതായത് ലോറിയന്റിനെതിരെയാണ് മെസ്സി പിഎസ്ജിക്ക് വേണ്ടി അവസാനമായി കളിച്ചിട്ടുള്ളത്. ഏതായാലും ഈ സീസണിന് ശേഷം ലയണൽ മെസ്സി പിഎസ്ജിയിൽ ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *