മെസ്സി-നെയ്മർ-എംബപ്പേ യുഗം അവസാനിച്ചു, താൻ ഹാപ്പിയെന്ന് ഖലീഫി!
ഫുട്ബോൾ ലോകത്ത് വളരെയധികം ഹൈപ്പ് ഉണ്ടായിരുന്ന ഒരു അറ്റാക്കിങ് അഭിപ്രായമായിരുന്നു MNM കൂട്ടുകെട്ട്. ലയണൽ മെസ്സി പിഎസ്ജിയിലേക്ക് വന്നതോടുകൂടിയാണ് മെസ്സി-നെയ്മർ-എംബപ്പേ മുന്നേറ്റ നിര പിറന്നത്. പക്ഷേ ആ ഹൈപ്പിനോട് നീതിപുലർത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും തന്നെ ഇവർ ഉണ്ടാക്കിയിരുന്നില്ല. കഴിഞ്ഞ സമ്മറിൽ നെയ്മറും മെസ്സിയും ക്ലബ്ബ് വിടുകയായിരുന്നു.
ഇപ്പോൾ ഫ്രീ ഏജന്റായി കൊണ്ട് കിലിയൻ എംബപ്പേയും പിഎസ്ജിയോട് ഗുഡ്ബൈ പറഞ്ഞിട്ടുണ്ട്.ഇതോടുകൂടി ആ യുഗത്തിന് വിരാമമായി.എന്നാൽ പിഎസ്ജി പ്രസിഡന്റായ നാസർ അൽ ഖലീഫി ഹാപ്പിയാണ്. ഈ മൂന്ന് താരങ്ങളും തങ്ങളാൽ കഴിയുന്നത് ടീമിനുവേണ്ടി ചെയ്തു എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗമാണ്.മെസ്സി-നെയ്മർ-എംബപ്പേ യുഗം അവസാനിച്ചിരിക്കുന്നു.അവരുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. കാരണം അവർ സാധ്യമായതെല്ലാം ഈ ക്ലബ്ബിന് വേണ്ടി നൽകിയിട്ടുണ്ട്. അവരുടെ പുതിയ ചാലഞ്ചുകൾക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പക്ഷേ ഒരു ക്ലബ്ബ് എന്ന നിലയിൽ സ്റ്റാർ എന്നത് കളക്ടീവാണ്.പിഎസ്ജി ഫോക്കസ് ചെയ്യുന്നത് കളക്ടീവ് ആയിട്ടുള്ള നേട്ടങ്ങളിലാണ്.ഞങ്ങൾക്ക് ഇപ്പോൾ ഒരു മികച്ച ടീമും മികച്ച പരിശീലകനുമുണ്ട് ” ഇതാണ് പിഎസ്ജി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് പിഎസ്ജി നടത്തിയിട്ടുള്ളത്.3 കിരീടങ്ങൾ അവർ സ്വന്തമാക്കിയിരുന്നു.പക്ഷേ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ല എന്നത് അവർക്ക് തിരിച്ചടി ഏൽപ്പിച്ച കാര്യമായിരുന്നു.എംബപ്പേയെ നഷ്ടമായത് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്.ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനെയാണ് ഇപ്പോൾ പിഎസ്ജിക്ക് നഷ്ടമായിട്ടുള്ളത്.