മെസ്സി, നെയ്മർ, എംബപ്പേ ത്രയത്തെ ഇന്ന് കാണാനാവുമോ? പോച്ചെട്ടിനോ പറയുന്നു!
ലീഗ് വണ്ണിലെ തങ്ങളുടെ നാലാം റൗണ്ട് പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. റീംസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15-ന് റീംസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ മെസ്സി, നെയ്മർ, എംബപ്പേ ത്രയത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം. എന്നാൽ ഈ മൂന്ന് പേരും ഒരുമിച്ച് സ്റ്റാർട്ട് ചെയ്യുമെന്നുള്ള കാര്യത്തിൽ പോച്ചെട്ടിനോ ഉറപ്പ് നൽകിയിട്ടില്ല. മറിച്ച് മൂവ്വരും സ്‌ക്വാഡിൽ ഉണ്ടാവുമെന്നാണ് അറിയിച്ചിട്ടുള്ളത്. മെസ്സി അരങ്ങേറുമെന്നുള്ള കാര്യത്തിലും പോച്ചെട്ടിനോ സ്ഥിരീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi, Kylian Mbappe, Neymar: PSG boss Mauricio Pochettino coy on who's available ahead of Reims trip – https://t.co/saRbYCjzht – For @CBSSportsGolazo. #SDRPSG
— Jonathan Johnson (@Jon_LeGossip) August 28, 2021
” ഞങ്ങൾക്ക് ഇനിയും വിശകലനം ചെയ്യേണ്ടതുണ്ട്. അത്കൊണ്ട് തന്നെ തീരുമാനം പിന്നീട് കൈകൊള്ളും. ഞങ്ങൾ ഇതുവരെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അവർ മൂന്ന് പേരും സ്‌ക്വാഡിൽ ഉണ്ടാവും.മെസ്സി വളരെയധികം മോട്ടിവേറ്റഡാണ്.പുതിയ സഹതാരങ്ങളുമായും പുതിയ സാഹചര്യങ്ങളുമായും വേഗത്തിൽ ഒത്തിണങ്ങാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഒരു വലിയ പ്രൊഫഷണൽ ആണ് അദ്ദേഹം.ലീഗ് വണ്ണിലും അദ്ദേഹം അഡാപ്റ്റ് ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയമില്ല.എംബപ്പേ നാളെത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ്. നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം ട്രൈനിംഗ് നടത്തുന്നത്.ക്ലബ് വിടുന്ന കാര്യത്തെ കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചിട്ടില്ല ” പോച്ചെട്ടിനോ പറഞ്ഞു.