മെസ്സി ഒരു ഇതിഹാസം,എന്റെ പ്രകടനം മെച്ചപ്പെടാൻ കാരണം അദ്ദേഹം : എംബപ്പെ
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജി ലോറിയെന്റിനെ തകർത്തു വിട്ടത്.സൂപ്പർ താരം കിലിയൻ എംബപ്പെയാണ് മത്സരത്തിലെ പിഎസ്ജിയുടെ വിജയശിൽപ്പി.രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബപ്പേ നേടിയത്. നെയ്മർ രണ്ട് ഗോളുകൾ നേടിയപ്പോൾ മെസ്സി ഒരു ഗോളും സ്വന്തമാക്കി.
ഈ മത്സരത്തിന് ശേഷം തന്റെ സഹതാരമായ ലയണൽ മെസ്സിയെ പ്രശംസിക്കാൻ കിലിയൻ എംബപ്പേ മറന്നിരുന്നില്ല.മെസ്സിയൊരു ലെജന്റാണ് എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. മെസ്സിയോടൊപ്പം കളിക്കുന്നത് തന്റെ പ്രകടനം മെച്ചപ്പെടാൻ കാരണമാകുന്നുവെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Los enormes elogios de #Mbappé a #Messi: "Es una leyenda"
— TyC Sports (@TyCSports) April 4, 2022
El francés habló del argentino después de la goleada del #PSG al Lorient por la Ligue 1 y afirmó: "Hace mejor mi juego porque es un único".https://t.co/rRVcOCKL3Y
” മെസ്സി ഒരു ലെജന്റാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ സാധിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ബഹുമതിയാണ്. മെസ്സിയോടൊപ്പം കളിക്കുന്നത് എന്റെ പ്രകടനം മെച്ചപ്പെടാൻ കാരണമാവുന്നു. കാരണം അദ്ദേഹത്തോടൊപ്പം കളിക്കുക എന്നുള്ളത് അതുല്യമായ ഒരു കാര്യമാണ്.എനിക്ക് അദ്ദേഹത്തോടൊപ്പം കളിക്കാൻ പ്ലാനുകൾ ഒന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതുണ്ട്. ഇക്കാര്യത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇന്നലെ മെസ്സി നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു.30 മത്സരങ്ങളിൽ നിന്ന് 68 പോയിന്റുള്ള പിഎസ്ജിയാണ് ലീഗ് വണ്ണിൽ ഒന്നാമത്.