മെസ്സി എഫെക്ട്, സോഷ്യൽ മീഡിയയിൽ ലീഗ് വണ്ണിന്റെ വൻ കുതിപ്പ്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്കെത്തിയത്. ഇതോടെ പിഎസ്ജിയുടെ താരമൂല്യം കുത്തനെ ഉയർന്നിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലും വലിയ കുതിച്ചു ചാട്ടമായിരുന്നു പിഎസ്ജി കൈവരിച്ചിരുന്നത്.

മെസ്സി വന്നതിന്റെ നേട്ടം പിഎസ്ജിക്ക്‌ പുറമേ ലീഗ് വണ്ണിലും വലിയ രൂപത്തിൽ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിലുള്ള ജനപിന്തുണയാണ് ലീഗ് വണ്ണിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.എല്ലാ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലുമായി ലീഗ് വൺ 20 മില്യൺ ഫോളോവേഴ്സ് പിന്നിട്ടു കഴിഞ്ഞു.അറോബയാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് Tyc സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ടിക്ടോക്കിലാണ് ലീഗ് വണ്ണിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത്.18 ലക്ഷം ഫോളോവേഴ്സാണ് പുതുതായി വന്നത്. അതായത് 70 ശതമാനമാണ് വളർച്ച കൈവരിച്ചിരിക്കുന്നത്.കൂടാതെ ട്വിറ്റെറിൽ 24 ലക്ഷം ഫോളോവേഴ്സുമാണ് പുതുതായി ആഡ് ചെയ്യപ്പെട്ടത്.51 ശതമാനമാണ് വളർച്ചയുണ്ടായത്.കൂടാതെ ലീഗ് വൺ ട്വിച്ചിൽ തുടങ്ങിയ പുതിയ അക്കൗണ്ടിന് മുപ്പതിനായിരം ഫോളോവേഴ്സും വന്നിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളായ ചൈന, ഇൻഡോനേഷ്യ എന്നീ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ ഫോളോവേഴ്സ് ലീഗ് വണ്ണിന് വന്നു കൊണ്ടിരിക്കുന്നത്.ഏതായാലും മെസ്സിയുടെ വരവ് സോഷ്യൽ മീഡിയയിൽ ലീഗ് വണ്ണിന് ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ മെസ്സിയുടെ ലീഗ് വണ്ണിലെ ആദ്യ ഗോളിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *