മെസ്സി എപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവനാണ് : യുവന്റസ് പരിശീലകൻ.
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ യുവന്റസിന്റെ പരിശീലകനായ മാസ്സിമിലിയാനോ അല്ലെഗ്രി സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സി എന്നും എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരിക്കുമെന്നാണ് യുവന്റസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ യുവന്റസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎙 Allegri: "Messi has always been among the best players in the world. It is normal that not all seasons can go well. I think for him it is an important year, for PSG and with the World Cup, and he is 35 years old, so these are the last seasons of his career."#JUVPSG
— JuventusFC (@juventusfcen) November 1, 2022
” മെസ്സി എന്നും എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ പെട്ടവനാണ്.എല്ലാ സീസണിലും ഒരുപോലെ മികച്ച രൂപത്തിൽ പോകാൻ കഴിയില്ല എന്നുള്ളത് സാധാരണമായ ഒരു കാര്യമാണ്.ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഈ വർഷം വളരെ പ്രധാനപ്പെട്ട വർഷമാണ് എന്നാണ് ഞാൻ കരുതുന്നത്.പിഎസ്ജിക്കൊപ്പവും കൂടാതെ വേൾഡ് കപ്പ് ഉള്ളതിനാൽ പ്രധാനപ്പെട്ട വർഷം തന്നെയാണ്.മെസ്സിക്ക് ഇപ്പോൾ 35 വയസ്സാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അവസാന വർഷങ്ങളിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത് ” യുവന്റസ് പരിശീലകൻ പറഞ്ഞു.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 12 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കാൻ ഇതുവരെ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലും മെസ്സി തന്നെയായിരിക്കും യുവന്റസിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക.