മെസ്സി എക്കാലത്തെയും മികച്ച താരം, റാമോസിന്റെ സാഹചര്യം വ്യത്യസ്തം : പോച്ചെട്ടിനോ

ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സ്‌ക്വാഡ് പിഎസ്ജിയുടെ സ്‌ക്വാഡ് ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ ഫുട്ബോൾ ലോകം പ്രതീക്ഷിച്ച ലെവലിലേക്ക് ഉയരാൻ ഇതുവരെ പിഎസ്ജിക്ക്‌ കഴിഞ്ഞിട്ടുമില്ല. മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയെങ്കിലും ദുർബലരായ റെന്നസിനോട് പിഎസ്ജി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഏതായാലും തന്റെ ടീമിലെ താരങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഇപ്പോൾ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ രേഖപ്പെടുത്തിയിട്ടുണ്ട്.റാമോസിന്റെ സ്ഥിതിഗതികൾ വ്യത്യസ്ഥമാണെന്നും മെസ്സി എക്കാലത്തെയും മികച്ച താരമാണ് എന്നാണ് പോച്ചെ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2014-ൽ നിന്നും വ്യത്യസ്ഥമാണ് ഇപ്പോൾ റാമോസിന്റെ സാഹചര്യങ്ങൾ.ഞങ്ങളുടെ കൈവശമുള്ള എല്ലാവരും തന്നെ ഗ്രേറ്റ്‌ ചാമ്പ്യൻസ് ആണ്.പക്ഷേ അവർ യാഥാർഥ്യവുമായി അഡാപ്റ്റ് ആവേണ്ടതുണ്ട്.ഞങ്ങൾ മികച്ച ടീമാണ് എന്ന് ഞങ്ങൾക്ക്‌ എല്ലാവർക്കുമറിയാം.പക്ഷേ ആ ലെവലിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. അങ്ങനെ എത്തിയാൽ എല്ലാം സ്വന്തമാക്കാൻ ഞങ്ങൾക്ക്‌ കഴിയും.ഓരോ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഫൈറ്റ് ചെയ്യേണ്ടതുണ്ട്.ലയണൽ മെസ്സി എക്കാലത്തെയും മികച്ച താരമാണ് എന്നാണ് എന്റെ അഭിപ്രായം.മെസ്സി ലഭിച്ചത് ഒരു യഥാർത്ഥ സമ്മാനമാണ്.മെസ്സി ബാഴ്‌സ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.മെസ്സിയെ സൈൻ ചെയ്തത് ക്ലബ് ചെയ്ത ഏറ്റവും മികച്ച കാര്യമാണ്.ഒരുപാട് പ്രതീക്ഷകളാണ് അത് വഴി വന്നത്.തീർച്ചയായും ഈ സ്നേഹത്തിനുള്ള സമ്മാനം അദ്ദേഹം തരുമെന്ന കാര്യത്തിൽ സംശയമില്ല ” പോച്ചെട്ടിനോ പറഞ്ഞു.

പരിക്ക് മൂലം ഇതുവരെ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ റാമോസിന് കഴിഞ്ഞിട്ടില്ല. അതേസമയം മെസ്സി ഇപ്പോൾ അർജന്റീന ടീമിനൊപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *