മെസ്സി-എംബപ്പേ കൂട്ടുകെട്ട് തിളങ്ങി, അവസാന നിമിഷം വിജയിച്ചു കയറി പിഎസ്ജി!
ഫ്രഞ്ച് ലീഗിൽ നടന്ന 27ആം റൗണ്ട് മത്സരത്തിൽ വിജയം നേടി പിഎസ്ജി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പിഎസ്ജി ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയത്. കിലിയൻ എംബപ്പേയുടെ എക്സ്ട്രാ ടൈമിലെ ഗോളാണ് പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. ലയണൽ മെസ്സിയുടെ അസാമാന്യ അസിസ്റ്റിൽ നിന്നാണ് എംബപ്പേയുടെ ഗോൾ പിറന്നത്.
37ആം മിനുട്ടിൽ സോളറിലൂടെ പിഎസ്ജിയാണ് മുന്നിൽ എത്തിയത്. പക്ഷേ 43ആം മിനിട്ടിൽ ബ്രെസ്റ്റ് ഫ്രാങ്കിലൂടെ സമനില പിടിച്ചെടുക്കുകയായിരുന്നു. അതിനുശേഷം ഗോൾ കണ്ടെത്താൻ പിഎസ്ജി ബുദ്ധിമുട്ടുകയായിരുന്നു.എന്നാൽ 90ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ മാന്ത്രിക അസിസ്റ്റിൽ നിന്നും എംബപ്പേ ഗോൾ കണ്ടെത്തി.
MBAPPE MAKES IT 2-1 IT IN THE 90TH MINUTE 🔥
— ESPN FC (@ESPNFC) March 11, 2023
GREAT BALL FROM MESSI! pic.twitter.com/yepagNfhxw
ലയണൽ മെസ്സിയുടെ അസാധാരണമായ വിഷൻ വിളിച്ചോതുന്ന നീളൻ പാസ് പിടിച്ചെടുത്ത കിലിയൻ എംബപ്പേ അത് ഗോൾ ആക്കി മാറ്റുകയായിരുന്നു.ഈ ഗോളിലൂടെയാണ് പിഎസ്ജി വിജയം കരസ്ഥമാക്കിയിട്ടുള്ളത്. ഇതോടെ ലീഗിലെ ഒന്നാം സ്ഥാനം പിഎസ്ജി അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് പിഎസ്ജി നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഴ്സെ ഒരു മത്സരം കുറച്ചു കളിച്ച് 55 പോയിന്റുകളാണ് നേടിയിട്ടുള്ളത്.