മെസ്സി ഉടൻ പഴയ മെസ്സിയാവും : പരേഡസ്

ഈ സീസണിൽ പിഎസ്ജിയിലേക്കെത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് ലീഗ് വണ്ണിൽ മെസ്സി നന്നായി ബുദ്ധിമുട്ടുകയായിരുന്നു.എന്നാൽ പതിയെ പതിയെ മെസ്സി തന്റെ പഴയ ഫോമിലേക്ക് തിരിച്ചു വരുന്നുണ്.കഴിഞ്ഞ ലില്ലിക്കെതിരെയുള്ള മത്സരത്തിൽ മെസ്സിയുടെ ഭാഗത്തുനിന്ന് ഒരു ഗോളും അസിസ്റ്റും ഉണ്ടായിരുന്നു.പിഎസ്ജിക്ക് വേണ്ടി അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നിന്ന് ആറ് ഗോൾ കോൺട്രിബൂഷനുകൾ നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ഏതായാലും മെസ്സി ഉടനെ തന്നെ തന്റെ ഫോം വീണ്ടെടുക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണിപ്പോൾ സഹതാരമായ ലിയാൻഡ്രോ പരേഡസ്.ഒരു ക്ലബ്ബിലേക്ക് എത്തിയ ഉടനെ 100 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കൽ എളുപ്പമല്ലെന്നും പരേഡസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞദിവസം പിഎസ്ജി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരേഡസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ക്ലബ്ബിലേക്ക് വന്നു കൊണ്ട് 100 ശതമാനം പ്രകടനം പുറത്തെടുക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിക്ക് പോലും അത്‌ എളുപ്പമല്ല.ഒരു ക്ലബ്ബിന് വേണ്ടി ദീർഘകാലം കളിച്ചതിനു ശേഷം,മറ്റൊരു രാജ്യത്തെ മറ്റൊരു ക്ലബ്ബിൽ മറ്റൊരു സഹതാരങ്ങൾക്കൊപ്പം കളിച്ചുകൊണ്ട് അഡാപ്റ്റാവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷെ അദ്ദേഹം ലയണൽ മെസ്സിയാണ്.ഉടൻ തന്നെ അദ്ദേഹം തന്റെ ഫോം വീണ്ടെടുത്ത് മികച്ച നിലയിലാവും ” പരേഡസ് പറഞ്ഞു.

ലീഗ് വണ്ണിൽ ഇതുവരെ 2 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *