മെസ്സി ഇന്ന് കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ബോർഡെക്സാണ് പിഎസ്ജിയുടെ എതിരാളികൾ. ബോർഡെക്സിന്റെ മൈതാനത്ത് വെച്ച് ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക.
പക്ഷേ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിരിക്കുന്നത്. എന്തെന്നാൽ സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിലും കളിക്കില്ല എന്നുള്ള കാര്യം പരിശീലകനായ പോച്ചെട്ടിനോ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലും മെസ്സിക്ക് പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയും നീ ഇഞ്ചുറിയുമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതേകുറിച്ച് പോച്ചെട്ടിനോ പറയുന്നത് ഇങ്ങനെയാണ്.
Video: Mauricio Pochettino Provides the Latest Update on Lionel Messi https://t.co/ZOHukD0ry0
— PSG Talk (@PSGTalk) November 5, 2021
” മെസ്സിയെ ബോർഡെക്സിനെതിരെയുള്ള മത്സരത്തിൽ ലഭ്യമാവില്ല.അദ്ദേഹം നാഷണൽ ടീമിനോടൊപ്പമുണ്ടാവും.നാഷണൽ ടീമിനോടൊപ്പം അദ്ദേഹത്തെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിന് ശേഷം അദ്ദേഹം തിരിച്ചെത്തും. ലിയാൻഡ്രോ പരേഡസ് നാഷണൽ ടീമിനൊപ്പം ചേരുമോ എന്നെനിക്കറിയില്ല.പക്ഷേ ദേശീയ ടീം വിളിച്ചാൽ പോവണം എന്നാണ് നിയമം.മെസ്സി എത്തിയാൽ അദ്ദേഹത്തെ നമുക്ക് ലഭ്യമായേക്കും ” പോച്ചെട്ടിനോ പറഞ്ഞു.