മെസ്സി ഇന്നിറങ്ങുമോ? പിഎസ്ജിയുടെ സാധ്യത ഇലവൻ.

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിൽ ഇറങ്ങുന്നുണ്ട്.ഓക്സെറെയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനത്ത് വെച്ച് തന്നെയാണ് ഈ മത്സരം അരങ്ങേറുന്നത്.

ഖത്തർ വേൾഡ് കപ്പിന് മുന്നേ പിഎസ്ജി അവസാനമായി കളിക്കുന്ന മത്സരമാണിത്. സൂപ്പർതാരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കും എന്നുള്ള റൂമറുകൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിൽ റൂമറുകൾക്ക് ഗാൾട്ടിയർ തന്നെ വിരാമം കുറിച്ചിട്ടുണ്ട്. അതായത് ആരും തന്നെ വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്നത്തെ മത്സരത്തിൽ എല്ലാവരും കളിക്കും എന്നുമാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇത് പ്രകാരം ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഇന്ന് ഇടം നേടിയേക്കും.അതേസമയം ബ്രസീലിയൻ സൂപ്പർതാരമായ മാർക്കിഞ്ഞോസ്‌ ഇന്ന് കളിച്ചേക്കില്ല.പരിക്ക് മൂലമാണ് അദ്ദേഹത്തിന് ഇന്നത്തെ മത്സരം നഷ്ടമാവുക. ഏതായാലും പിഎസ്ജിയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Gianluigi Donnarumma – Achraf Hakimi, Sergio Ramos, Presnel Kimpembe, Nuno Mendes – Renato Sanches, Marco Verratti, Vitinha – Lionel Messi – Neymar, Kylian Mbappé

Leave a Reply

Your email address will not be published. Required fields are marked *