മെസ്സി അവതരിച്ചു, പിഎസ്ജിക്ക് തകർപ്പൻ ജയം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി നാന്റെസിനെ പരാജയപ്പെടുത്തിയത്.ലീഗ് വണ്ണിൽ ആദ്യ ഗോളുമായി മെസ്സി തിളങ്ങിയതാണ് പിഎസ്ജിയെ വിജയതീരമണിയിച്ചത്. കിലിയൻ എംബപ്പേ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.ജയത്തോടെ പിഎസ്ജി പോയിന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്.14 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.
MADE IN MESSI 😎🇦🇷 pic.twitter.com/mBtsHtsBmC
— Paris Saint-Germain (@PSG_espanol) November 20, 2021
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ പിഎസ്ജി ലീഡ് നേടിയിരുന്നു.പരേഡസിന്റെ അസിസ്റ്റിൽ നിന്നാണ് എംബപ്പേ ഗോൾ കണ്ടെത്തിയത്.65-ആം മിനുട്ടിൽ നവാസ് റെഡ് കാർഡ് വഴങ്ങിയത് പിഎസ്ജിക്ക് തിരിച്ചടിയായി. 76-ആം മിനുട്ടിൽ കോളോ നാന്റെസിന് വേണ്ടി തിരിച്ചടിച്ചു.പക്ഷേ 82-ആം മിനുട്ടിൽ പിഎസ്ജി ലീഡ് നേടി. മെസ്സിയുടെ ത്രൂ ബോൾ തടയുന്നതിനിടെ ഡെന്നിസ് ഓൺ ഗോൾ വഴങ്ങുകയായിരുന്നു.87-ആം മിനുട്ടിലാണ് ലീഗ് വണ്ണിലെ മെസ്സിയുടെ കന്നി ഗോൾ പിറന്നത്.എംബപ്പേയുടെ നൽകിയ ബോൾ സ്വീകരിച്ച മെസ്സി തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.