മെസ്സിയോ നെയ്മറോ? ഈ സീസണിൽ ആരാണ് മികച്ചത്? കണക്കുകൾ ഇതാ.
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പുറത്തെടുക്കുന്നത്.പിഎസ്ജിയിൽ ഇരുവരും ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നോട്ടു പോവുകയാണ്.അതേസമയം ഈ ഇന്റർനാഷണൽ ബ്രേക്കിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രണ്ട് താരങ്ങൾക്കും തങ്ങളുടെ രാജ്യത്തിനുവേണ്ടി തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്.
ഏതായാലും രണ്ട് താരങ്ങളുടെയും ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ കണക്കുകൾ സോഫ സ്കോർ താരതമ്യം ചെയ്തിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.
നെയ്മറും മെസ്സിയും 13 മത്സരങ്ങൾ വീതമാണ് ഈ സീസണിൽ ആകെ കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് ആകെ നെയ്മർ 12 ഗോളുകൾ നേടിയിട്ടുണ്ട്.മെസ്സി 10 ഗോളുകളാണ് നേടിയിട്ടുള്ളത്.അസിസ്റ്റിന്റെ കാര്യത്തിലേക്ക് വരുമ്പോൾ നെയ്മർ 10 അസിസ്റ്റുകൾ നേടിയിട്ടുണ്ട്. മെസ്സി 8 അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.
Neymar 🆚 Messi
— SofaScore Brazil (@SofaScoreBR) September 29, 2022
🏆 Temporada 22/23 (clubes e seleções):
Jogos: 13 – 13
Gols: 12 – 10
Assists: 10 – 8
Mins p/ participar: 48' – 61'
Passes decisivos: 42 – 36
Grandes chances criadas: 14 – 14
Chutes (no gol): 26 (19) – 49 (36)
Dribles certos: 20 – 50
Nota SofaScore: 8.10 – 8.63 pic.twitter.com/GZEhOUfQiM
ഇനി ഡിസിസീവ് പാസുകളുടെ എണ്ണത്തിലേക്ക് വരുമ്പോൾ 42 പാസുകൾ നെയ്മർ നൽകിയിട്ടുണ്ട്.36 പാസുകളാണ് മെസ്സി നൽകിയിട്ടുള്ളത്.വലിയ അവസരങ്ങൾ ഒരുക്കിയതിൽ ഇരുവരും തുല്യരാണ്.14 വീതം അവസരങ്ങളാണ് ഇരുവരും ഒരുക്കിയിട്ടുള്ളത്. ഗോളിലേക്കുള്ള ഷോട്ടിന്റെ കാര്യത്തിൽ 19 ഷോട്ടുകളാണ് നെയ്മർ എടുത്തിട്ടുള്ളത്. അതേസമയം മെസ്സി 36 ഷോട്ടുകൾ എടുത്തിട്ടുണ്ട്.ഡ്രിബിളുകളുടെ കാര്യത്തിൽ മെസ്സി ഏറെ മുമ്പിലാണ്.നെയ്മർ 20 ഡ്രി ബിളുകൾ നടത്തിയപ്പോൾ മെസ്സി 50 ഡ്രിബിളുകൾ നടത്തിയിട്ടുണ്ട്.ഇതൊക്കെയാണ് കണക്കുകൾ.
ഗോളിന്റെയും അസിസ്റ്റിന്റെയും കാര്യത്തിൽ നെയ്മർ തന്നെയാണ് മുമ്പിൽ.എന്നാൽ ഡ്രിബിളുകളുടെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നത് മെസ്സിയാണ്.