മെസ്സിയോടൊപ്പം കളിക്കുന്നതിന്റെ അനുഭൂതി പങ്കുവെച്ച് പിഎസ്ജി താരം!

ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് എത്തിയത്. എന്നാൽ ക്ലബ്ബിൽ വലിയതൊന്നും അവകാശപ്പെടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.എന്നിരുന്നാലും ലീഗ് വണ്ണിൽ 19 ഗോൾപങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ആറ് ഗോളുകളും 13 അസിസ്റ്റുകളുമാണ് ഈ ലീഗ്‌ വണ്ണിൽ മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.

പിഎസ്ജി താരമായ തിലോ കെഹ്റർക്ക് അധികമൊന്നും കളത്തിൽ മെസ്സിയോടൊപ്പം ചിലവഴിക്കാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല.എന്നാൽ മെസ്സിയോടൊപ്പം കളിക്കുന്നതിന്റെ അനുഭൂതി താരമിപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സി കളത്തിൽ ഉണ്ടാവുമ്പോൾ ബാക്കിയുള്ള എല്ലാ താരങ്ങൾക്കും കാര്യങ്ങൾ സുഗമമായിരിക്കുമെന്നാണ് കെഹ്റർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“തന്റെ ചുറ്റുമുള്ള സഹതാരങ്ങൾക്ക് മെസ്സി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. അത് വളരെയധികം അസാധാരണമായ ഒരു കാര്യമാണ്.നെയ്മർ,എംബപ്പെ,റാമോസ്,മെസ്സി എന്നിവരൊക്കെ അടങ്ങിയ ഒരു ടീമിൽ കളിക്കുക എന്നുള്ളത് വളരെയധികം ക്രെസിയായിട്ടുള്ള ഒരു കാര്യമാണ് “ഇതാണ് കെഹ്റർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ ലീഗ് വൺ കിരീടം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഈ സീസണിലെ അവസാന മത്സരം പിഎസ്ജി മെറ്റ്സിനെതിരെയാണ് കളിക്കുക. ഈ വരുന്ന ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *