മെസ്സിയോടൊപ്പം കളിക്കാൻ എളുപ്പമാണ് : എംബപ്പേ!

കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെ യുള്ള മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടാൻ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് സാധിച്ചിരുന്നു. ഈ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു. മനോഹരമായ അസിസ്റ്റുകളാണ് മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നത്.ഈ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയത് മെസ്സിയും എംബപ്പേയുമാണ്.

ഏതായാലും മെസ്സിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ എംബപ്പേ പങ്കുവെച്ചിട്ടുണ്ട്.മെസ്സിയോടൊപ്പം കളിക്കുന്നത് എളുപ്പമുള്ള ഒരു കാര്യമാണ് എന്നാണ് എംബപ്പേ പറഞ്ഞത്. മത്സരശേഷം ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു എംബപ്പേ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ഒരു മികച്ച താരമാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ്. അദ്ദേഹം തന്റെ പുതിയ ജീവിതവുമായും പുതിയ നഗരവുമായും പുതിയ ക്ലബ്ബുമായും പൊരുത്തപ്പെട്ട് വരുന്നു.നിങ്ങൾ ഏഴ് ബാലൺ ഡി’ഓർ നേടിയ കളിക്കാരനാണെങ്കിൽ പോലും ഒരു ക്ലബ്ബിലേക്ക് എത്തിയാൽ അവിടെ അഡാപ്റ്റാവേണ്ടതുണ്ട്. അദ്ദേഹമിപ്പോൾ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട്. മെസ്സി ഹാപ്പിയാണ്.ഞങ്ങൾക്ക് ഗ്രേറ്റ്‌ മെസ്സിയുണ്ടെങ്കിൽ അത്‌ ഗുണകരമായ ഒരു കാര്യമാണ്. മെസ്സിയോടൊപ്പം കളിക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമാണ് ” എംബപ്പേ പറഞ്ഞു.

നിലവിൽ മികച്ച കെമിസ്ട്രിയാണ് എംബപ്പേയും മെസ്സിയും തമ്മിൽ കാഴ്ചവെക്കുന്നത്. ഇനി റയലിനെതിരെയുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരമാണ് പിഎസ്ജിയുടെ മുന്നിലുള്ള ഏറ്റവും വലിയ കടമ്പ.

Leave a Reply

Your email address will not be published. Required fields are marked *