മെസ്സിയെ വീണ്ടും കൂവി വിളിച്ച് പിഎസ്ജി ആരാധകർ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ പിഎസ്ജിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.2-2 എന്ന സ്കോറിന് ട്രോയെസായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,മാർക്കിഞ്ഞോസ് എന്നിവരായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.

ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയുടെ ആദ്യ ഇലവനിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ കൈപ്പേറിയ അനുഭവങ്ങളാണ് ഒരിക്കൽക്കൂടി മെസ്സിക്ക് നേരിടേണ്ടി വന്നത്.പാർക്ക് ഡെസ് പ്രിൻസസിലെ പിഎസ്ജി ആരാധകർ ഒരിക്കൽ കൂടി ലയണൽ മെസ്സിയെ കൂവി വിളിക്കുകയായിരുന്നു. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ഇതിന്റെ വീഡിയോ സഹിതം ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.

മത്സരത്തിന്റെ മുമ്പ് മെസ്സിയുടെ പേര് അനൗൺസ് ചെയ്യുന്ന സമയത്താണ് ആദ്യമായി ആരാധകർ കൂവി വിളിച്ചത്.പിന്നീട് മെസ്സിക്ക് ബോൾ ലഭിക്കുമ്പോഴെല്ലാം പിഎസ്ജി ആരാധകർ മെസ്സിയെ കൂവുകയായിരുന്നു.മത്സരത്തിന്റെ പത്തൊമ്പതാം മിനിട്ടിലായിരുന്നു ആരാധകർ വലിയ രൂപത്തിൽ മെസ്സിയെ കൂവിയത്.

മുമ്പും സമാന അനുഭവം മെസ്സിക്ക് നേരിടേണ്ടി വന്നിരുന്നു.റയലിനോട് പരാജയപ്പെട്ട് പുറത്തായതിനു ശേഷം പിഎസ്ജി ബോർഡെക്സിനെതിരെ കളിച്ചിരുന്നു. അന്നായിരുന്നു ആരാധകർ മെസ്സി ആദ്യമായി കൂവിയത്.താരത്തിന്റെ മോശം പ്രകടനത്തിലുള്ള പ്രതിഷേധമായിരുന്നു ആരാധകർ പ്രകടിപ്പിച്ചത്.

ഈ ലീഗ് വണ്ണിൽ ആകെ 24 മത്സരങ്ങൾ മെസ്സി ഇപ്പോൾ കളിച്ചു കഴിഞ്ഞു.അതിൽ നിന്ന് 4 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസ്സിയുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *