മെസ്സിയെ മിസ് ചെയ്യുന്നു : തുറന്ന് പറഞ്ഞ് എംബപ്പേ!
കഴിഞ്ഞ രണ്ട് സീസണുകളിൽ ഒരുമിച്ച് കളിച്ച സൂപ്പർതാരങ്ങളാണ് ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും. കഴിഞ്ഞ സമ്മറിൽ മെസ്സി പിഎസ്ജി വിടുകയായിരുന്നു. ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുന്നത്. അതേ സമയം എംബപ്പേ ഇപ്പോൾ പിഎസ്ജിയുടെ സുപ്രധാനതാരമാണ്.ഈ സീസണിലും മിന്നുന്ന ഫോമിലാണ് എംബപ്പേ കളിച്ചു കൊണ്ടിരിക്കുന്നത്.
ഏതായാലും കഴിഞ്ഞ ദിവസം എംബപ്പേ തന്റെ സഹതാരമായിരുന്ന മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.മെസ്സിയെ മിസ് ചെയ്യുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സിക്കൊപ്പം കളിക്കുക എന്നത് വളരെയധികം സ്പെഷ്യലായിട്ടുള്ള ഒരു കാര്യമായിരുന്നുവെന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Kylian Mbappe: “I always miss playing with Leo Messi, and for a striker like me who loves to exploit spaces, you can go with him with complete confidence that you will get the ball.
— Leo Messi 🔟 Fan Club (@WeAreMessi) January 4, 2024
It's a luxury that almost only he can give you. Playing with Messi was special.” pic.twitter.com/zotSUqZkoO
” നമ്മൾ എപ്പോഴും മെസ്സിയെ മിസ്സ് ചെയ്യും.അദ്ദേഹത്തോടൊപ്പം കളിക്കുന്നത് മിസ് ചെയ്യും. പോകാൻ ഇഷ്ടപ്പെടുന്ന ഒരു സ്ട്രൈക്കറാണ് ഞാൻ. അത്തരത്തിലുള്ള എനിക്ക് മെസ്സി ഉണ്ടെങ്കിൽ ആ സ്‌പേസുകളിൽ ബോൾ ലഭിക്കുമെന്ന് ഉറപ്പാണ്.അത് അദ്ദേഹത്തിന് മാത്രം നൽകാൻ കഴിയുന്ന ഒരു ലക്ഷ്യറിയാണ്.അതിനെക്കാളും ഒക്കെ ഉപരി,മെസ്സിക്കൊപ്പം കളിക്കുക വളരെയധികം സ്പെഷലായിട്ടുള്ള ഒരു കാര്യമാണ് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇന്നലെ നടന്ന ഫ്രഞ്ച് സൂപ്പർ കപ്പ് ഫൈനലിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരല്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പിഎസ്ജി ടുളുസേയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ എംബപ്പേ ഒരു ഗോൾ നേടിയിരുന്നു. മത്സരത്തിൽ ബ്രസീലിയൻ താരമായ ലുകാസ് ബെറാൾഡോ പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.