മെസ്സിയെ മറികടന്നു,CR7 ന്റെ റെക്കോർഡിനൊപ്പമെത്തി എംബപ്പേ!
കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചിരുന്നത്. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളോ അസിസ്റ്റോ നേടാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല മത്സരത്തിന്റെ 65ആം മിനുട്ടിൽ അദ്ദേഹം പിൻവലിക്കപ്പെടുകയും ചെയ്തു.എന്നാൽ ഈ മത്സരത്തിൽ പിഎസ്ജി വിജയിച്ചതോടുകൂടി അദ്ദേഹം ഒരു റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഒരു ടീമിനെതിരെ ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തുന്ന താരം എന്ന റെക്കോർഡാണ് എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്.ഒളിമ്പിക് മാഴ്സെക്കെതിരെ അവസാനമായി കളിച്ച പതിനാറ് മത്സരങ്ങളിൽ ഒന്നിൽ പോലും എംബപ്പേ പരാജയം അറിഞ്ഞിട്ടില്ല. 14 മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയായിരുന്നു.എന്നാൽ ഒന്നാം സ്ഥാനത്ത് മറ്റൊരാൾ കൂടിയുണ്ട്, അത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
അദ്ദേഹവും ഒരു ടീമിനെതിരെ 16 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയിട്ടുണ്ട്. ലാലിഗ ക്ലബ്ബായ എസ്പനോളിനോട് അവസാനമായി കളിച്ച പതിനാറു മത്സരങ്ങളിൽ ഒന്നിൽ പോലും ക്രിസ്റ്റ്യാനോക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. 14 മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങുകയായിരുന്നു. ഈ രണ്ടു താരങ്ങളും ലയണൽ മെസ്സിയെ മറികടന്നു കൊണ്ടാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
Mbappe equalled the record against Marseillehttps://t.co/jltCJJojRa
— MARCA in English 🇺🇸 (@MARCAinENGLISH) April 3, 2024
ലയണൽ മെസ്സിയുടെ റെക്കോർഡ് റേസിംഗ് സാന്റാന്റർ എന്ന ക്ലബ്ബിനെതിരെയാണ്. അവർക്കെതിരെ കളിച്ച 13 മത്സരങ്ങളിൽ ഒന്നിൽ പോലും മെസ്സിക്ക് പരാജയം അറിയേണ്ടി വന്നിട്ടില്ല.11 മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ട് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഏതായാലും റൊണാൾഡോയെ മറികടക്കാൻ എംബപ്പേക്ക് അവസരമുണ്ട്.ഇനി ഒളിമ്പിക് മാഴ്സെയെ എന്നെങ്കിലും നേരിടുമ്പോൾ അവർക്കെതിരെ തോൽക്കാതിരുന്നാൽ മതി. എന്നാൽ ഈ അപരാജിത 17 മത്സരങ്ങളിലേക്കായി വർദ്ധിപ്പിക്കാൻ എംബപ്പേക്ക് സാധിക്കും.