മെസ്സിയെ പിഎസ്ജി തളച്ചിട്ടു, ക്ലബ്ബിപ്പോൾ എംബപ്പേയുടെ ടീം : ഹെൻറി

കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു വമ്പൻമാരായ പിഎസ്ജിക്ക് വഴങ്ങേണ്ടി വന്നത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഇറങ്ങിയിരുന്നുവെങ്കിലും ഗോൾ സാധിച്ചിരുന്നില്ല. ഇതോടെ ലീഗ് വണ്ണിൽ നാല് മത്സരങ്ങൾ കളിച്ചുവെങ്കിലും ഗോൾ നേടാൻ മെസ്സിക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഏതായാലും ലയണൽ മെസ്സിയെ പിഎസ്ജി വേണ്ട രൂപത്തിൽ ഉപയോഗിക്കുന്നില്ല എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മെസ്സിയുടെ മുൻ സഹതാരമായ ഹെൻറി. വലതു ഭാഗത്ത്‌ മെസ്സിയെ പിഎസ്ജി തളച്ചിട്ടെന്നും മെസ്സിയെ മധ്യത്തിൽ കളിപ്പിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൂടാതെ പിഎസ്ജിയിപ്പോൾ കിലിയൻ എംബപ്പേയുടെ ടീം മാത്രമാണെന്നും ഹെൻറി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി ഒറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്.വളരെ കുറഞ്ഞ ബോളുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.മെസ്സിയെ ദുഃഖിതനാണ് എന്നൊന്നും ഞാൻ പറയില്ല.പക്ഷേ അദ്ദേഹം അവിടെ തളച്ചിടുകപ്പെടുകയാണ് ചെയ്തിട്ടുള്ളത്.അദ്ദേഹത്തെ മധ്യത്തിൽ കളിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.മെസ്സിയെ വലതു വിങ്ങിൽ നിയോഗിച്ചതിൽ എനിക്ക് തൃപ്തിയില്ല. അദ്ദേഹത്തെ മധ്യ ത്തിൽ ഉപയോഗിക്കുകയാണെങ്കിൽ മെസ്സിക്ക് ടെമ്പോ സെറ്റ് ചെയ്യാൻ സാധിക്കും.മെസ്സി, എംബപ്പേ, നെയ്മർ എന്നിവർ കളിക്കുമ്പോൾ ഒരു മികച്ച ഓർഡർ കണ്ടെത്തേണ്ടിയിരിക്കുന്നു.വലതു ഭാഗത്ത് മെസ്സി കളിക്കുമ്പോൾ അദ്ദേഹത്തിന് വലിയ വിത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.മെസ്സി ബോളുകൾ കൊണ്ട് സംസാരിക്കുന്ന താരമാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന് കൂടുതൽ ബോളെത്തിക്കാൻ ശ്രമിക്കണം. നിലവിൽ പിഎസ്ജി ഒരു എംബപ്പേയുടെ ടീമാണ്.എംബപ്പേയാണ് എല്ലാവരേക്കാളും തിളങ്ങുന്നത്. കൂടുതൽ ബോളുകൾ ലഭിക്കുന്നതും അദ്ദേഹത്തിന് തന്നെയാണ് ” ഹെൻറി പറഞ്ഞു.

പിഎസ്ജി ജേഴ്സിയിൽ മെസ്സി നേടിയ മൂന്ന് ഗോളുകളും ചാമ്പ്യൻസ് ലീഗിലാണ്.ഇനി ലില്ലിക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *