മെസ്സിയെ പറ്റി സംസാരിക്കരുത്, പിഎസ്ജി തനിക്ക് വിലക്കേർപ്പെടുത്തിയതായി പരേഡസ്!
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു ട്രാൻസ്ഫർ അഭ്യൂഹമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് പിഎസ്ജിയിലേക്ക് ചെക്കരുന്നുവെന്ന്. ഇതേകുറിച്ച് പിഎസ്ജി താരങ്ങളും പിഎസ്ജി അധികൃതരും സംസാരിച്ചിരുന്നത് ബാഴ്സയെ ഏറെ ചൊടിപ്പിച്ചിരുന്നു. മെസ്സിയെ പിഎസ്ജിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ട് വെളിപ്പെടുത്തിയ താരമായിരുന്നു ലിയാൻഡ്രോ പരേഡസ്. അർജന്റീനയിൽ മെസ്സിയുടെ സഹതാരമാണ് പരേഡസ്. മെസ്സിയെ പിഎസ്ജിയുമായി ബന്ധപ്പെടുത്തി കൊണ്ട് ഒട്ടേറെ തവണ സംസാരിച്ച താരമായിരുന്നു പരേഡസ്. എന്നാൽ പിന്നീട് പിഎസ്ജി തന്നെ മെസ്സിയെ കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് വിലക്കി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരേഡസ്.കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പരേഡസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
One @PSG_English player has been warned against talking about Messi 🤐https://t.co/fAkpgJ91Dz pic.twitter.com/UbKvyYu878
— MARCA in English (@MARCAinENGLISH) March 15, 2021
” ഇനി മെസ്സിയെ കുറിച്ച് സംസാരിക്കരുത് എന്ന് പിഎസ്ജി എന്നോട് ആവിശ്യപ്പെട്ടിരുന്നു.ഞാൻ എന്താണോ പറയുന്നത് അത് പലപ്പോഴും ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല.ചില ആളുകൾ ഇത് ബഹുമാനമില്ലായ്മയായാണ് കാണുന്നത്.ഇത് എന്റെ കാര്യത്തിൽ മാത്രം സംഭവിക്കുന്നതല്ല.ഭാവിയിൽ എന്താണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് ഈ സീസണിന്റെ അവസാനം മെസ്സി പതിയെ തീരുമാനിക്കും ” പരേഡസ് പറഞ്ഞു.
Leandro Paredes reveals he was told off by PSG for speaking out about Lionel Messi's future https://t.co/uqbvtV09K7
— MailOnline Sport (@MailSport) March 15, 2021