മെസ്സിയെ എങ്ങനെ തടയും? മുൻ പരിശീലകൻ കൂടിയായ സാംപോളി പറയുന്നു!

നാളെ നടക്കുന്ന പതിനൊന്നാം റൗണ്ട് പോരാട്ടത്തിലാണ് ലീഗ് വണ്ണിലെ ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. പിഎസ്ജിയുടെ എതിരാളികൾ ബദ്ധവൈരികളായ മാഴ്സെയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 12:15-ന് മാഴ്സെയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതിന് ശേഷം ഇതാദ്യമായാണ് പിഎസ്ജി ക്ലാസ്സിക്കോ മത്സരത്തിന് ഒരുങ്ങുന്നത്. എന്നാൽ മാഴ്സെയുടെ പരിശീലകൻ ജോർഗെ സാംപോളിയാണ്.2018-ൽ അർജന്റൈൻ ടീമിനോടൊപ്പം മെസ്സിയെ പരിശീലിപ്പിച്ച വ്യക്തിയാണ് സാംപോളി. അത്കൊണ്ട് തന്നെ മെസ്സി എന്ന താരത്തിൽ സാംപോളി ജാഗരൂഗനാണ്. തങ്ങളുടെ ഗോൾ പോസ്റ്റിന്റെ അടുത്ത് നിന്നും മെസ്സിയെ എത്രത്തോളം അകറ്റി നിർത്താൻ പറ്റുമോ അത്രത്തോളം അകറ്റി നിർത്തുക എന്നുള്ളതാണ് മെസ്സിയെ തടയുന്നതുമായി ബന്ധപ്പെട്ട് സാംപോളി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്, കൂടാതെ മെസ്സിയെ പരിശീലിപ്പിച്ചിട്ടുമുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി എന്നുള്ളത് നമുക്ക് എല്ലാവർക്കുമറിയാം.അത്കൊണ്ട് തന്നെ അദ്ദേഹത്തെ നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും.അദ്ദേഹത്തിന്റെ വ്യക്തിഗത മികവ് പുറത്തെടുക്കുന്നത് മാക്സിമം കുറക്കാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കേണ്ടത്.ഞങ്ങളുടെ ഗോൾപോസ്റ്റിന്റെ അടുത്ത് നിന്നും മെസ്സിയെ എത്രത്തോളം അകറ്റി നിർത്താൻ കഴിയുമോ അത്രത്തോളം അകറ്റി നിർത്തണം.അദ്ദേഹം അതിന്റെ തൊട്ടരികിൽ ആണെങ്കിൽ, അദ്ദേഹത്തിന് ഞങ്ങളെ വേദനിപ്പിക്കാൻ കഴിയുമെന്നുള്ള കാര്യം എല്ലാവർക്കുമറിയാം.മെസ്സിയെ പോലെയുള്ള ഒരു താരത്തെ തടയണമെങ്കിൽ നമ്മൾ പരമാവധി മത്സരം നിയന്ത്രിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല വഴി ” സാംപോളി പറഞ്ഞു.

ഇതുവരെ ലീഗ് വണ്ണിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. തന്റെ മുൻ പരിശീലകന്റെ ടീമിനെതിരെ മെസ്സി അത് നേടുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *