മെസ്സിയെ ഇഷ്ടപ്പെടുന്നു,വിമർശനങ്ങൾ കടുത്തത് : നാന്റെസ് പരിശീലകൻ!

കഴിഞ്ഞ റയലിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കിയിരുന്നു. ഇതോടുകൂടി വലിയ രൂപത്തിലുള്ള വിമർശനങ്ങളായിരുന്നു മെസ്സിക്ക് ഏൽക്കേണ്ടി വന്നത്. പ്രത്യേകിച്ച് ഫ്രഞ്ച് മാധ്യമങ്ങളാണ് മെസ്സിയെ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നത്.

എന്നാൽ ഈ വിമർശങ്ങൾക്കെതിരെ നാന്റെസിന്റെ പരിശീലകനായ അന്റോയിൻ കോമ്പോവറെ രംഗത്തുവന്നിട്ടുണ്ട്. മെസ്സിക്കെതിരെയുള്ള വിമർശനങ്ങൾ അധികമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.താൻ മെസ്സിയെ ഇഷ്ടപ്പെടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കോമ്പോവറെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങൾ സംസാരിക്കുന്നത് മെസ്സിയുടെ ഒരു വലിയ ആരാധകനോടാണ്.എന്നെ സംബന്ധിച്ചെടുത്തോളം നിങ്ങൾക്ക് മെസ്സിയെ സ്പർശിക്കാൻ കൂടി കഴിയില്ല.ഞാൻ എന്റെ അഭിപ്രായം പറയുകയാണ്, ഞാനൊരിക്കലും അദ്ദേഹത്തെ വിമർശിക്കില്ല.ഞാൻ മെസ്സിയെ ഇഷ്ടപ്പെടുന്നു.മെസ്സിയുടെ ചുറ്റുമുള്ള വിമർശനങ്ങളെല്ലാം കടുത്തതും അധികവുമാണ്.1987-ലാണ് മെസ്സി ജനിക്കുന്നത്.അതായത് 34-35 വയസ്സായി അദ്ദേഹത്തിന്. ബാഴ്സയിൽ ഉണ്ടായിരുന്ന മെസ്സിയല്ല അദ്ദേഹം.അദ്ദേഹം അങ്ങനെ ആവുകയുമില്ല. അദ്ദേഹത്തിന്റെ പ്രായമാണ് അതിനുകാരണം.പക്ഷെ ഇപ്പോഴും മെസ്സി മികച്ച രൂപത്തിലാണ്.ഒരു സീസണിൽ 50 ഗോളുകൾ നേടുക എന്നുള്ളത് ഇനി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒരു കാര്യമായിരിക്കും. പക്ഷേ മെസ്സിയിപ്പോഴും മെസ്സി തന്നെയാണ് എന്നുള്ള കാര്യം മറക്കരുത് ” ഇതാണ് നാന്റെസിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പിഎസ്ജിയുടെ അടുത്ത മത്സരം നാന്റെസിനെതിരെയാണ്.നാളെ രാത്രി ഇന്ത്യൻ സമയം1:30-ന് നാന്റെസിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.മത്സരത്തിൽ മെസ്സി ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *