മെസ്സിയെയും നെയ്മറെയും പോക്കറ്റിലാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു : മൊണാക്കോ ഡിഫന്റർ

ഇന്നലെ ലീഗ് വണ്ണിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങുകയായിരുന്നു.മൊണാക്കോയായിരുന്നു പിഎസ്ജിയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. മികച്ച രൂപത്തിൽ മുന്നേറിക്കൊണ്ടിരുന്ന പിഎസ്ജിക്ക് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വരികയായിരുന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും വിജയം നേടാൻ പിഎസ്ജിക്ക് കഴിയാതെ പോവുകയായിരുന്നു.

ഏതായാലും സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവരെ തടയാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിൽ മൊണാക്കോ ഡിഫന്ററായ ഡിസാസിയുള്ളത്. നെയ്മറെയും മെസ്സിയെയും പോക്കറ്റിലാക്കാൻ കഴിയുമെന്നുള്ളത് തങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് ഇതേക്കുറിച്ച് ഡിസാസി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ആമസോൺ പ്രൈം വീഡിയോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മുമ്പത്തെ പരിശീലകനുമൊത്ത് നേരത്തെ വർക്ക് ചെയ്ത ഒരു സിസ്റ്റമാണിത്.ഞങ്ങൾ ഈ മത്സരത്തിന് നന്നായി തയ്യാറെടുത്തിരുന്നു. മാത്രമല്ല ഫിസിക്കലായി തന്നെ നേരിടാൻ ആയിരുന്നു ഞങ്ങളുടെ പദ്ധതി. ഞങ്ങളെല്ലാവരും പരസ്പരം സഹായിച്ചു കൊണ്ടു പോരാടി. നെയ്മറെയും മെസ്സിയെയും പോക്കറ്റിലാക്കാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒരുമിച്ച് നിന്നുകൊണ്ട് അത് നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിക്കുകയും ചെയ്തു ” ഇതാണ് ഡിസാസി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *