മെസ്സിയെയും നെയ്മറെയും അപമാനിച്ച് പിഎസ്ജി ആരാധകർ,സ്റ്റേറ്റ്മെന്റ് ഇറക്കി PSG.

ഈ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനത്തിന് ഏറ്റവും കൂടുതൽ പഴയ കേൾക്കേണ്ടി വന്ന സൂപ്പർതാരങ്ങളാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും. ഇരുവരും പിഎസ്ജി ആരാധകരും തമ്മിൽ അത്ര നല്ല ബന്ധമല്ല. ആരാധകർ ഈ രണ്ടു താരങ്ങളെയും കൂവി വിളിക്കുന്നതിന്റെ ഫലമായി കൊണ്ട് ഇവർ മത്സരശേഷം ആരാധകരെ ഗ്രീറ്റ് ചെയ്യാറില്ലായിരുന്നു.

അതുകൊണ്ടുതന്നെ നെയ്മറോടും മെസ്സിയോടും അവർക്ക് വലിയ എതിർപ്പുണ്ടായിരുന്നു. മറ്റൊരു സൂപ്പർതാരമായ മാർക്കോ വെറാറ്റിയും ഈയിടെ അഭിവാദ്യം ചെയ്യുന്നത് ഉപേക്ഷിച്ചിരുന്നു. ഏതായാലും ഈ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.പിഎസ്ജിയുടെ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ അവരുടെ ആരാധക സംഘടനയായ പിഎസ്ജി അൾട്രാസ് ഒരു പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. വളരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് ആ ധർണ്ണയിൽ സൂപ്പർ താരങ്ങൾക്കെതിരെ അവർ നടത്തിയിട്ടുള്ളത്.

ലയണൽ മെസ്സി,നെയ്മർ ജൂനിയർ,വെറാറ്റി,ഗാൾട്ടിയർ എന്നിവരോട് ക്ലബ്ബ് വിടാനാണ് പിഎസ്ജി ആരാധകർ ആവശ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല വലിയ രൂപത്തിലുള്ള തെറിവിളികളും അധിക്ഷേപങ്ങളും മെസ്സിക്കെതിരെയും നെയ്മർക്കെതിരെയും പിഎസ്ജി ആരാധകർ ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ ലഭ്യമാണ്. നെയ്മറെയും മെസ്സിയെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

മാത്രമല്ല നെയ്മർ ജൂനിയറുടെ വീടിനു മുന്നിലും ഒരു കൂട്ടം പിഎസ്ജി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. നെയ്മറോട് ക്ലബ്ബ് വിട്ടുപോവാനാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ വീടിനുമുന്നിൽ പ്രതിഷേധം നടത്തി എന്നുള്ള കാര്യം നെയ്മർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇന്നലെയായിരുന്നു വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നത്. എന്നാൽ ഈ അധിക്ഷേപങ്ങളെ പിഎസ്ജി തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. താരങ്ങൾക്കൊപ്പം നിൽക്കുന്നു എന്നാണ് പിഎസ്ജി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *